Quantcast

മർകസ് നോളജ് സിറ്റി ഉദ്ഘാടനം ഒക്ടോബർ അവസാന വാരത്തിൽ

വിവിധ ദേശീയ, അന്തർദേശീയ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന വിവിധ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ളത്. പരിപാടികളുടെ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

MediaOne Logo

Web Desk

  • Published:

    6 Aug 2022 2:52 PM GMT

മർകസ് നോളജ് സിറ്റി ഉദ്ഘാടനം ഒക്ടോബർ അവസാന വാരത്തിൽ
X

നോളജ് സിറ്റി: കോഴിക്കോട് കൈതപ്പൊയിൽ കേന്ദ്രമായി ആരംഭിച്ച മർകസ് നോളജ് സിറ്റി പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ അവസാനത്തിൽ നടക്കും. വിദ്യഭ്യാസം, ആരോഗ്യം, വ്യവസായം, കാർഷികം, താമസം തുടങ്ങിയ മേഖലകളിൽ നിരവധി പദ്ധതികളാണ് മർകസ് നോളജ് സിറ്റിയിൽ സംവിധാനിച്ചിരിക്കുന്നത്. മെഡിക്കൽ കോളജ്, ലോ കോളജ്, ബിസിനസ് സ്‌കൂൾ, റിസർച്ച് സെന്റർ, ലൈബ്രറി, ഫോകലോർ സ്റ്റഡി സെന്റർ, മീഡിയ ആൻഡ് പബ്ലിഷിങ് ഹൗസ്, ജൈവ കേന്ദ്രം, കൾച്ചറൽ സെന്റർ, ഇന്റർനാഷണൽ സ്‌കൂൾ, ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഡിജിറ്റൽ എജ്യൂക്കേഷൻ സെന്റർ, അഡ്വാൻസ്ഡ് സ്റ്റഡി സെന്റർ, സ്‌പെഷ്യൽ നീഡ് സ്‌കൂൾ, ടെക്‌നോളജി ഡെവലപ്‌മെന്റ് സെന്റർ, ഹോസ്പിറ്റൽ, ബിസിനസ് സെന്റർ, വെൽനസ് സെന്റർ, ലൈഫ് സ്‌കിൽ സെന്റർ, അപാർട്ട്‌മെന്റുകൾ, സ്റ്റാർ ഹോട്ടൽ, കൺവെൻഷൻ സെന്റർ എന്നീ പദ്ധതികളാണ് ആദ്യ ഘട്ടത്തിൽ ആരംഭിച്ചിരിക്കുന്നത്. 125 ഏക്കറിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.

വിവിധ ദേശീയ, അന്തർദേശീയ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന വിവിധ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ളത്. പരിപാടികളുടെ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ കാരന്തൂർ മർകസിൽ വെച്ച് നടന്ന പ്രത്യേക പരിപാടിയിൽ ജനറൽ കമ്മറ്റി ചെയർമാനായി സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയെയും, കൺവീനറായി അബ്ദുൽ മജീദ് കക്കാടിനെയും, ട്രഷററർ ആയി അബ്ദുൽ കരീം ഹാജി ചാലിയത്തെയും തിരഞ്ഞെടുത്തു.

ഉന്നതാധികാര സമിതി: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സയ്യിദ് അലി ബാഫഖീഹ്, സയ്യിദ് ഇബ്റാഹിം ഖലീൽ ബുഖാരി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദീൻ അഹ്ദൽ മുത്തന്നൂർ, അഹ്‌മദ്കുട്ടി മുസ്ലിയാർ കട്ടിപ്പാറ, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, സയ്യിദ് ത്വാഹാ സഖാഫി, കോയ മാസ്റ്റർ, സയ്യിദ് സൈൻ ബാഫഖി, ലത്തീഫ് മുസ്ലിയാർ കുറ്റിക്കാട്ടൂർ, വി.പി.എം ഫൈസി വില്ല്യാപ്പള്ളി, എ.കെ.സി മുഹമ്മദ് ഫൈസി, കുറ്റൂർ അബ്ദുറഹ്‌മാൻ ഹാജി.

വൈസ് ചെയർമാൻ: ബാവ തങ്ങൾ, സ്വാലിഹ് ശിഹാബ് ജിഫ്രി, എൻ.അലി അബ്ദുല്ല,അബ്ദുറഹ്‌മാൻ ബാഖവി മടവൂർ, മൂസ ഹാജി അപ്പോളോ. കൺവീനർമാർ: ജി. അബൂബക്കർ, മുഹമ്മദലി സഖാഫി വള്ളിയാട്, അബ്ദുൽ കബീർ എളേറ്റിൽ, സാബിത്ത് സഖാഫി വാവാട്, ജഅ്ഫർ കൈതപ്പൊയിൽ.

മറ്റു സമിതികൾ: പ്രോഗ്രാം കമ്മറ്റി: ചെയർമാൻ - സി മുഹമ്മദ് ഫൈസി, കൺവീനർ - ഡോ. അബ്ദുൽ ഹകിം അസ്ഹരി, ഫിനാൻസ്: ചെയർമാൻ - സയ്യിദ് ശിഹാബുദീൻ അഹ്ദൽ മുത്തന്നൂർ, കൺവീനർ - ലുക്മാൻ ഹാജി, ഗ്രൗണ്ട് ആൻഡ് സ്റ്റേജ്: ചെയർമാൻ - മൊയ്തീൻ കോയ ഹാജി, കൺവീനർ - അക്ബർ സ്വാദിഖ്, സ്വീകരണം: ചെയർമാൻ - അലികുഞ്ഞി മുസ്ലിയാർ, കൺവീനർ - അലവി സഖാഫി കായലം, ഗസ്റ്റ് റിലേഷൻ: ചെയർമാൻ - ഹബീബ് കോയ, കൺവീനർ - ഖമറുദ്ധീൻ, മീഡിയ ആൻഡ് പി ആർ: ചെയർമാൻ - നാസർ ചെറുവാടി, കൺവീനർ - അഡ്വ. അബ്ദുൽ സമദ് പുലിക്കാട്, ലോ ആൻഡ് ഓർഡർ: ചെയർമാൻ - പി സി ഇബ്രാഹിം മാസ്റ്റർ, കൺവീനർ - യൂസുഫ് ഹാജി പന്നൂർ, പ്രചാരണം: ചെയർമാൻ - അബ്ദു റഷീദ് സഖാഫി കുറ്റ്യാടി, കൺവീനർ - കെ അബ്ദുൽ കലാം മാവൂർ, സ്റ്റേജ് കൺട്രോൾ: ചെയർമാൻ - ഉനൈസ് മുഹമ്മദ്, കൺവീനർ - റോഷൻ നൂറാനി, അക്കോമെഡേഷൻ: ചെയർമാൻ - ഇബ്രാഹിം സഖാഫി താത്തൂർ, കൺവീനർ - നൗഫൽ പി പി, ലൈറ്റ് ആൻഡ് സൗണ്ട്: ചെയർമാൻ - സിദ്ധീഖ് ഹാജി കോവൂർ, കൺവീനർ - സലീം അണ്ടോണ, വളണ്ടിയർ: ചെയർമാൻ - മൊയ്തീൻ കുട്ടി ഹാജി, കൺവീനർ - ഹബീബ് ടാലൻമാർക്, ട്രാവൽ മാനേജ്മന്റ്: ചെയർമാൻ - മുഹമ്മദലി സഖാഫി, കൺവീനർ - റാഫി അഹ്സനി, ഫുഡ്: ചെയർമാൻ - ബദറു ഹാജി, കൺവീനർ - ഉമർ ഹാജി പടാളി, ഇൻഫ്ര ആൻഡ് ഫെസിലിറ്റി: ചെയർമാൻ: മൂസ നവാസ്, കൺവീനർ - ഫൈറൂസ് സഖാഫി, ഗിഫ്റ്റ്: ചെയർമാൻ - ഡോ. അബ്ദുറഹ്‌മാൻ, കൺവീനർ - ആശിഖ് മമ്പാട്, സേഫ്റ്റി: ഉമർ ഹാജി, സീറോ വേസ്റ്റ്: അനീസ് സുൽത്താനി, മെഡിക്കൽ: ഡോ. നബീൽ എന്നിവരെയും തിരഞ്ഞെടുത്തു.

ചടങ്ങിൽ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നിർവഹിച്ചു. ഡോ.അബ്ദുൽ ഹകീം അസ്ഹരി പദ്ധതികൾ വിശദീകരിച്ചു. മജീദ് കക്കാട് സ്വാഗതവും, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി നന്ദിയും പറഞ്ഞു.

TAGS :

Next Story