Quantcast

മർകസ് നോളജ് സിറ്റി മസ്ജിദിന്റെ ആദ്യ കവാടം തുറന്നു

നവംബർ 20 വരെ നിശ്ചയിച്ചിരിക്കുന്ന മർകസ് നോളജ് സിറ്റിയുടെ ഉദ്ഘാടന പരിപാടികളിൽ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    11 Oct 2022 5:18 AM GMT

മർകസ് നോളജ് സിറ്റി മസ്ജിദിന്റെ ആദ്യ കവാടം തുറന്നു
X

കോഴിക്കോട്: മർകസ് നോളജ് സിറ്റി കൾച്ചറൽ സെന്ററിൽ നിർമ്മാണം പൂർത്തിയാകുന്ന മസ്ജിദിന്റെ ഒൻപത് കവാടങ്ങളിലൊന്ന് ഔദ്യോഗികമായി തുറന്നു. കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിക്ക് മസ്ജിദിൽ നടന്ന ആത്മീയ സദസ്സിൽ യമനിലെ ദാറുൽ മുസ്തഫ യൂനിവേഴ്‌സിറ്റി തലവൻ സയ്യിദ് ഉമർ ബിൻ ഹഫീസ് തങ്ങൾ ആദ്യ കവാടമായ ബാബുസ്സലാം വിശ്വസികൾക്കായി തുറന്നുനൽകി.

പ്രഭാത പ്രാർത്ഥനക്ക് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. മസ്ജിദിൽ നടന്ന പ്രാർത്ഥന ചടങ്ങുകൾക്ക് ഇ. സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, സമസ്ത നേതാക്കൾ നേതൃത്വം നൽകി. തുടർദിവസങ്ങളിൽ മറ്റു കവാടങ്ങളും വിവിധ പരിപാടികളോടെ തുറക്കും.

നവംബർ 20 വരെ നിശ്ചയിച്ചിരിക്കുന്ന മർകസ് നോളജ് സിറ്റിയുടെ ഉദ്ഘാടന പരിപാടികളിൽ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

Summary: First gate of the mosque in Markaz Knowledge City was opened for the believers

TAGS :

Next Story