Quantcast

സർക്കസ് കൂടാരത്തിലെ പ്രണയജോഡികൾക്ക് തൊടുപുഴയിൽ മംഗല്യസൗഭാഗ്യം

ഗ്ലോബ് റൈഡിങ് ഉൾപ്പടെയുള്ള ഗ്ലാമർ അഭ്യാസങ്ങൾ കൊണ്ട് കാണികളെ കയ്യിലെടുക്കുന്നവനാണ് കിന്റു. സാരി ബാലൻസിംഗിൽ സൂപ്പർ താരമാണ് രേഷ്മ.

MediaOne Logo

Web Desk

  • Updated:

    2022-04-12 02:11:16.0

Published:

12 April 2022 1:35 AM GMT

സർക്കസ് കൂടാരത്തിലെ പ്രണയജോഡികൾക്ക് തൊടുപുഴയിൽ മംഗല്യസൗഭാഗ്യം
X

തൊടുപുഴ: സർക്കസ് കൂടാരത്തിലെ പ്രണയ ജോഡികൾക്ക് കേരളമണ്ണിൽ മംഗല്യ സൗഭാഗ്യം. ജമ്പോ സർക്കസിലെ ഉത്തരേന്ത്യൻ കലാകാരന്മാരായ കിന്റുവും രേഷ്മയുമാണ് തൊടുപുഴയിലെ ക്ഷേത്രത്തിൽ വിവാഹിതരായത്.

14 വർഷമായി ജമ്പോ സർക്കസിന്റെ ഭാഗമാണ് കിന്റു. ഗ്ലോബ് റൈഡിങ് ഉൾപ്പടെയുള്ള ഗ്ലാമർ അഭ്യാസങ്ങൾ കൊണ്ട് കാണികളെ കയ്യിലെടുക്കുന്നവനാണ് കിന്റു. സാരി ബാലൻസിംഗിൽ സൂപ്പർ താരമാണ് രേഷ്മ. ഇരുവരും മൂന്ന് കൊല്ലം മുമ്പാണ് പ്രണയത്തിലാകുന്നത്. ഇക്കാര്യം വീട്ടുകാരുമായി പങ്കുവെച്ചു.എല്ലാവരുടെയും സമ്മതത്തോടെ കല്യാണം നടത്താനിരിക്കെയാണ് കോവിഡ് വില്ലനായെത്തിയത്.സർക്കസും നിലച്ചു. സ്വന്തം നാട്ടിലേക്ക് മടങ്ങിയ ഇവർ വീണ്ടുമൊന്നിക്കുന്നത് കേരളത്തിൽ വച്ചാണ്. നീണ്ട കാത്തിരിപ്പിനു ശേഷം സർക്കസും സജീവമായി. ഇതോടെ കല്യാണം നടത്താൻ തീരുമാനിക്കുകയായിരുന്നു. തൊടുപുഴ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിലായിരുന്നു ചടങ്ങുകൾ.

കേരളം ഇഷ്ടപ്പെട്ട ഇടമാണെന്നും കേരളീയ ശൈലിയിൽ വിവാഹം ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും ഇരുവരും പറഞ്ഞു.

കല്ല്യാണത്തിൽ പങ്കെടുക്കാനെത്തിയ ബന്ധുക്കൾക്കും നാട്ടുകാർക്കും മധുരം വിതരണം ചെയ്ത് വധൂ വരൻമാർ വീണ്ടും സർക്കസ് കൂടാരത്തിലേക്ക് മടങ്ങി. അവധിക്കാല ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി ഏതാനും നാൾ ഈ കലാകാരൻമാർ തൊടുപുഴയിലുണ്ടാകും.

TAGS :

Next Story