Quantcast

ബ്രൂവറിക്കെതിരെ മാർത്തോമ സഭ; നീക്കം സർവ്വനാശത്തിനെന്ന് വിമർശനം

കേരളത്തിൽ സമീപ കാലത്ത് നടന്ന ക്രൂര കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മെത്രാപ്പോലീത്തയുടെ വിമർശനം

MediaOne Logo

Web Desk

  • Published:

    9 Feb 2025 6:23 PM IST

ബ്രൂവറിക്കെതിരെ മാർത്തോമ സഭ; നീക്കം സർവ്വനാശത്തിനെന്ന് വിമർശനം
X

പത്തനംതിട്ട: പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറിക്കെതിരെ മാർത്തോമ സഭ. ബ്രൂവറി തുടങ്ങാനുള്ള സർക്കാർ നീക്കം സർവ്വനാശത്തിനാണെന്ന് ഡോക്ടർ തിയഡോഷ്യസ് മെത്രാപ്പൊലീത്ത പറഞ്ഞു. 130 -മത് മാരാമൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ സമീപ കാലത്ത് നടന്ന ക്രൂര കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മെത്രാപ്പോലീത്തയുടെ വിമർശനം. സംസ്ഥാനത്ത് മദ്യത്തിന്റെയും ലഹരി വസ്തുക്കളുടെയും ഉപയോഗം വ്യാപകമാകുന്നുവെന്നും മദ്യ വിൽപ്പന വരുമാനമായതിനാൽ സർക്കാർ അതിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത വിമർശിച്ചു. ബ്രൂവറി തുടങ്ങാനുള്ള സർക്കാർ നീക്കം സർവ്വനാശത്തിനെന്നും വിമർശനം.

രാജ്യത്ത് മതനിരപേക്ഷതയും ജനാധിപത്യവും വെല്ലുവിളി നേരിടുന്നുവെന്ന പരാമർശത്തിലൂടെ കേന്ദ്ര സർക്കാരിനെതിരെ മാർത്തോമാ സഭാധ്യക്ഷൻ പരോക്ഷ വിമർശനവും നടത്തി. മാരാമൺ കൺവെൻഷൻ ഉദ്ഘാടന പ്രസംഗത്തിൽ ആയിരുന്നു കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള മാർത്തോമാ സഭാധ്യക്ഷന്റെ വിമർശനം.

TAGS :

Next Story