Quantcast

മസാല ബോണ്ട് കേസ്; അന്വേഷണം തുടരാം, കിഫ്ബിയുടെ ആവശ്യം തള്ളി ഹൈക്കോടതി

തോമസ് ഐസക്കിന്റെയുൾപ്പെടെ സ്വകാര്യ വിവരങ്ങളടക്കം ആവശ്യപ്പെട്ട സമൻസ് പിൻവലിക്കുമെന്ന് ഇ.ഡി

MediaOne Logo

Web Desk

  • Updated:

    2023-12-14 14:09:17.0

Published:

14 Dec 2023 12:37 PM GMT

Masala Bond Case; The High Court rejected KIIFBs request
X

മസാല ബോണ്ട് കേസിൽ ഇ.ഡിയുടെ അന്വേഷണം തടയണമെന്ന കിഫ്ബിയുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം തുടരുന്നതിൽ തടസ്സമില്ലെന്ന് കോടതി അറിയിച്ചു. തോമസ് ഐസക്കിന്റെയുൾപ്പെടെ സ്വകാര്യ വിവരങ്ങളടക്കം ആവശ്യപ്പെട്ട സമൻസ് പിൻവലിക്കുമെന്ന് ഇ.ഡി. അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തി ഐസക്കിന്റെയും കിഫ്ബിയുടെയും ഹരജികൾ ഹൈക്കോടതി തീർപ്പാക്കി.

ഇഡിയുടെ സമൻസ് ചോദ്യം ചെയ്താണ് തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഇഡിയ്ക്ക് അന്വേഷണം തുടരാം എന്ന നിലപാടായിരുന്നു തുടക്കം മുതലേ കോടതിക്ക്. പക്ഷേ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള സമൻസ് അയയ്ക്കാൻ ഇഡിക്ക് അധികാരപരിധിയുണ്ടോ എന്ന് കോടതി ചോദ്യമുന്നയിച്ചിരുന്നു. ഇതിലാണ് സമൻസ് പിൻവലിക്കാമെന്ന് ഇഡി കോടതിയെ അറിയിച്ചത്. അന്വേഷണം തടയണമെന്ന കിഫ്ബിയുടെ ആവശ്യം തള്ളിയ കോടതി സമൻസിനെതിരാണ് ഹരജി എന്നത് കൊണ്ടു തന്നെ സമൻസ് പിൻവലിക്കാമെന്ന് ഇഡി അറിയിച്ചതിനെ തുടർന്ന് ഹരജി തീർപ്പാക്കുകയായിരുന്നു.

അതേസമയം തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും പുതിയ സമൻസ് നൽകുമെന്നാണ് ഇഡി അറിയിച്ചിരിക്കുന്നത്.

TAGS :

Next Story