Quantcast

കായംകുളത്ത് സി.ഐ.ടി.യുവിൽ കൂട്ട രാജി

സി.ഐ.ടി.യു കായംകുളം റെയ്ഞ്ച് മദ്യ വ്യവസായ തൊഴിലാളി യൂണിയനിലെ 25 തൊഴിലാളികളാണ് രാജിവെച്ചത്

MediaOne Logo

Web Desk

  • Updated:

    2023-10-09 17:47:18.0

Published:

9 Oct 2023 11:15 PM IST

Mass resignation in Kayamkulam CITU
X

ആലപ്പുഴ: കായംകുളത്ത് സി.ഐ.ടി.യുവിൽ കൂട്ട രാജി. സി.ഐ.ടി.യു കായംകുളം റെയ്ഞ്ച് മദ്യ വ്യവസായ തൊഴിലാളി യൂണിയനിൽ നിന്നാണ് 25 തൊഴിലാളികൾ രാജിവെച്ചത്. തൊഴിലാളികളെ സംരക്ഷിക്കേണ്ട സി.ഐ.ടി.യു മുതലാളിമാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് രാജിവച്ചവർ ആരോപിച്ചു.

കഴിഞ്ഞ കുറച്ചു നാളുകളായി കായംകുളം സി.പി.ഐ.എമ്മിൽ നിലനിൽക്കുന്ന വിഭാഗീയതയുടെ ഭാഗമായിട്ടാണ് 25 തൊഴിലാളികൾ രാജിവെച്ചത്. കള്ളു ചെത്ത് വ്യവസായ തൊഴിലാളി യൂണിയന്റെ സെക്രട്ടറിയും സി.പി.എമ്മിന്റെ കായം കുളം ഏരിയാ സെക്രട്ടറിയുമായ പി അരവിന്ദാക്ഷനാണ് രാജി കത്ത് നൽകിയത്. വിഭാഗീയതയുടെ ഭാഗമായാണ് രാജിയെന്ന് കത്തിൽ സൂചിപ്പിക്കുന്നുണ്ട്.

TAGS :

Next Story