Quantcast

കായംകുളത്ത് സി.ഐ.ടി.യുവിൽ കൂട്ടരാജി

സി.ഐ.ടി.യു കായംകുളം റെയ്ഞ്ച് മദ്യ വ്യവസായ തൊഴിലാളി യൂണിയനിൽ നിന്നാണ് 25 തൊഴിലാളികൾ രാജിവെച്ചത്

MediaOne Logo

Web Desk

  • Published:

    10 Oct 2023 7:00 AM IST

CITU
X

സിഐടിയുവില്‍ നിന്നും രാജിവച്ച തൊഴിലാളികള്‍

കായംകുളം: കായംകുളത്ത് സി.ഐ.ടി.യുവിൽ കൂട്ടരാജി. സി.ഐ.ടി.യു കായംകുളം റെയ്ഞ്ച് മദ്യ വ്യവസായ തൊഴിലാളി യൂണിയനിൽ നിന്നാണ് 25 തൊഴിലാളികൾ രാജിവെച്ചത്. തൊഴിലാളികളെ സംരക്ഷിക്കേണ്ട സിഐടിയു മുതലാളിമാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് രാജിവച്ചവർ ആരോപിച്ചു.

ബിനാമി പേരിൽ കള്ളുഷാപ്പ് നടത്തുന്നവരിൽ നിന്ന് ചില നേതാക്കൾ പണം വാങ്ങുന്നതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. സി.പി.എം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷനാണ് മദ്യവ്യവസായ തൊഴിലാളി യൂണിയന്‍റെയും സെക്രട്ടറി.



TAGS :

Next Story