കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം
ദേശീയപാതയിലെ ഷാലിമാർ ബിൽഡിങ്ങിലാണ് തീപിടിത്തമുണ്ടായത്

Photo | MediaOne
കണ്ണൂർ: തളിപ്പറമ്പിൽ വൻ തീപിടിത്തം. ദേശീയപാതയിലെ ഷാലിമാർ ബിൽഡിങ്ങിലാണ് തീപിടിത്തമുണ്ടായത്. തീ അണക്കാൻ ശ്രമം തുടരുകയാണ്.
ബസ്റ്റാന്‍ഡിന് സമീപത്തുള്ള വ്യാപാര സ്ഥാപനത്തിനാണ് തീപിടിത്തമുണ്ടായത്. തീ അണയ്ക്കാന്‍ അഗ്നിശമനസേന യൂണിറ്റുകള്‍ എത്തി. ഒരു കെട്ടിടത്തില്‍ നിന്നും മറ്റുള്ള കെട്ടിടങ്ങളിലേക്ക് തീ പടരുന്നുണ്ട്. നിരവധി കടകൾ കത്തിയമർന്നു.
ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. വൈകീട്ട് അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് ആദ്യം തീപടർന്നതെന്നാണ് വിവരം. മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍ക്കൊള്ളുന്നതാണ് കെട്ടിടം. തീപിടിത്തത്തില്‍ ഇതുവരെ ആളാപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഉടനെ പ്രദേശത്ത് നിന്നും ആളുകൾ ഒഴിഞ്ഞതിനാൽ ആളപായം ഒഴിവായി.
Next Story
Adjust Story Font
16

