Quantcast

എല്ലാ മേഖലകളിലെയും ലഹരി ഉപയോഗം തടയാനാണ് സർക്കാരിന്‍റെ പോരാട്ടമെന്ന് എം.ബി രാജേഷ്

സംസ്ഥാനത്തെ ലഹരി വിരുദ്ധ പോരാട്ടത്തില്‍ മീഡിയവണും അണിചേര്‍ന്നു

MediaOne Logo

Web Desk

  • Updated:

    2022-10-09 07:24:41.0

Published:

9 Oct 2022 10:43 AM IST

എല്ലാ മേഖലകളിലെയും ലഹരി ഉപയോഗം തടയാനാണ് സർക്കാരിന്‍റെ പോരാട്ടമെന്ന് എം.ബി രാജേഷ്
X

തിരുവനന്തപുരം: എല്ലാ മേഖലകളിലെയും ലഹരി ഉപയോഗം തടയാനാണ് സർക്കാരിന്‍റെ പോരാട്ടമെന്ന് എക്സൈസ് മന്ത്രി എം. ബി രാജേഷ്. കുട്ടികളിലടക്കം ലഹരി ഉപയോഗം വ്യാപകമാണ് . പുതുതലമുറയെ ലഹരി മുക്തമാക്കലാണ് പ്രധാനമെന്നും രാജേഷ് പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ ലഹരി വിരുദ്ധ പോരാട്ടത്തില്‍ മീഡിയവണും അണിചേര്‍ന്നു. ഇന്നത്തെ വാർത്താനേരം മുഴുവൻ ലഹരിവിമുക്ത നാടിനായി ശബ്ദമുയരും. സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ, തൽസമയം എത്തുന്ന പ്രത്യേക പരിപാടി രാവിലെ 10 മണിക്ക് ആരംഭിച്ചു.

ലഹരിക്കെതിരെയുള്ള പോരാട്ടം, വാക്കുകളിൽ മാത്രം ഒതുങ്ങേണ്ട കാലഘട്ടമല്ല ഇത്, അവിശ്വസനീയമായ രീതിയിൽ ലഹരി മാഫിയാ പിടിമുറുക്കിയ, ഈ നാളുകളിൽ പ്രതിരോധം അനിവാര്യം. ഉത്തരവാദിത്ത മാധ്യമപ്രവർത്തനത്തിലൂന്നി സംസ്ഥാനത്തെ ലഹരിവിരുദ്ധ പോരാട്ടത്തിന്, പുതിയ മാധ്യമ മുഖം തുറക്കുകയാണ് മീഡിയവൺ. ഒരുമാസമായി തുടരുന്ന ഉണരൂ എന്ന, വാർത്താ പരമ്പരക്ക് സമൂഹത്തിൽ നിന്നും ലഭിച്ച പിന്തുണ, അനിവാര്യമായ ഒരു പോരാട്ടത്തിന് ഞങ്ങൾക്ക് കരുത്ത് പകരുന്നു. ഒരു പകൽ മുഴുവൻ ലഹരിക്കെതിരായുള്ള പോരാട്ടത്തിന് വാർത്തകളിലൂടെ മൂർച്ചകൂട്ടാൻ ഒരുങ്ങുകയാണ് മീഡിയവൺ.

പ്രത്യേക തത്സമയ സംവാദത്തിൽ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും കലാ സാംസ്കാരിക കായിക രംഗത്തെ പ്രമുഖരും അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളുമെല്ലാം പങ്കെടുക്കും. കേരളത്തിലെ മുഴുവൻ ന്യൂസ് ബ്യൂറോകളിൽനിന്നും ലഹരിക്കെതിരായ പോരാട്ടത്തിന്‍റെ അടയാളപ്പെടുത്തലുകൾ വാർത്തകളായി എത്തും. അറിവുകൾ, അനുഭവങ്ങൾ, ആശങ്കകൾ, കണക്കുകൾ, പ്രതീക്ഷകൾ എല്ലാം നമുക്ക് ഒരുമിച്ച് പങ്കിടാം. ഈ ജനകീയ പ്രതിരോധം നാടിന്‍റെ ജയത്തിനായാണ് , അവിടെ ലഹരി വിരുദ്ധ മുദ്രാവാക്യം ഉറക്കെ വിളിക്കാൻ മീഡിയവൺ ഒപ്പമുണ്ട്.

TAGS :

Next Story