എറണാകുളത്ത് എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ
കാസർകോട് സ്വദേശി അമ്പിളിയാണ് മരിച്ചത്

കൊച്ചി: എറണാകുളത്ത് എംബിബിഎസ് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ.കാസർകോട് സ്വദേശി അമ്പിളിയാണ് മരിച്ചത്.കളമശേരി മെഡിക്കൽ കോളജിലെ വിദ്യാർഥിനിയാണ്. ഇന്ന് പുലര്‍ച്ചെയാണ് വിദ്യാര്‍ഥിനിയെ ഹോസ്റ്റൽ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
Next Story
Adjust Story Font
16

