Quantcast

മീഡിയവണ്‍ വിലക്ക് ചോദ്യം ചെയ്ത് രണ്ട് ഹരജികള്‍ കൂടി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു

കേരള പത്രപ്രവർത്തകയൂണിയന് വേണ്ടി ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും ചാനലിലെ ജീവനക്കാർക്ക് വേണ്ടി എഡിറ്റർ പ്രമോദ് രാമനുമാണ് അപ്പീല്‍ നൽകിയത്

MediaOne Logo

Web Desk

  • Published:

    9 March 2022 8:32 AM GMT

മീഡിയവണ്‍ വിലക്ക് ചോദ്യം ചെയ്ത്  രണ്ട് ഹരജികള്‍ കൂടി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു
X

മീഡിയവണ്‍ വിലക്ക് ചോദ്യം ചെയ്ത് കൊണ്ടുള്ള രണ്ട് ഹരജികള്‍ കൂടി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു. കേരള പത്രപ്രവർത്തകയൂണിയന് വേണ്ടി ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും ചാനലിലെ ജീവനക്കാർക്ക് വേണ്ടി എഡിറ്റർ പ്രമോദ് രാമനുമാണ് അപ്പീല്‍ നൽകിയത്. ചാനല്‍വിലക്ക് ശരിവെച്ച ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ മാനേജ്മെന്റ് നല്‍കിയ ഹരജി നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് രണ്ട് ഹരജികൾ കൂടി ഫയൽ ചെയ്തത്.

മീഡിയവണ്‍ ചാനല്‍ ഉടമകളോ 320ല്‍ അധികം വരുന്ന ജീവനക്കാരോ ഒരുഘട്ടത്തിലും രാജ്യദ്രോഹപ്രവർത്തനം നടത്തിയിട്ടില്ലെന്ന് എഡിറ്റർ നല്‍കിയ ഹരജിയില്‍ പറയുന്നു. ആരോപണങ്ങള്‍ക്ക് മറുപടി നൽകാൻ അവസരം നകാതെ തൊഴില്‍ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെ നല്‍കിയ ഹരജി ചൂണ്ടിക്കാട്ടുന്നു.കേന്ദ്രസർക്കാർ തീരുമാനം മാധ്യമസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. ചാനല്‍ ഉടമകളേയും ജീവനക്കാരേയും കേള്‍ക്കാതെ സംപ്രേഷണം അവസാനിപ്പിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഹരജികളില്‍ പറയുന്നു.

TAGS :

Next Story