മീഡിയവൺ അക്കാദമിയും ദ വൈറ്റ് സ്‌കൂൾ ഇന്റർനാഷണലും സംയുക്തമായി വെക്കേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു
എ ഐ റോബോട്ടിക്സും ഫിലിം മേക്കിംഗും പഠിക്കാം

കോഴിക്കോട്: വിദ്യാർത്ഥികളിലെ സർഗ്ഗാത്മകതയും സാങ്കേതിക മികവും വളർത്തുക എന്ന ലക്ഷ്യത്തോടെ മീഡിയവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷനും ദ വൈറ്റ് സ്‌കൂൾ ഇന്റർനാഷണലും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഈ വേനലവധിക്കാലത്ത് മീഡിയ, ടെക്നോളജി മേഖലകളിൽ കുട്ടികൾക്കായി വൈവിധ്യമാർന്ന പരിശീലന പരിപാടികൾ സംഘടിപ്പിക്കാനാണ് ഈ പുതിയ സഹകരണം. പബ്ലിക് സ്പീക്കിംഗ് ആൻഡ് പ്രസന്റേഷൻ, എഐ റൈറ്റിംഗ് മുതൽ ഫിലിം മേക്കിംഗ് വരെ, എഐ റോബോട്ടിക്സ്, പോഡ്കാസ്റ്റ് ആൻഡ് സ്റ്റോറി ടെല്ലിംഗ്, ഷോർട്ട് ഫിലിം മേക്കിംഗ്, പ്രോഡക്ട് ഫോട്ടോഗ്രാഫി ആൻഡ് ലൈറ്റിംഗ്, മൊബൈൽ കണ്ടന്റ് ക്രിയേഷൻ തുടങ്ങിയ നൂതന വിഷയങ്ങളിലാണ് ഈ വെക്കേഷൻ വർക്ക്‌ഷോപ്പുകളിൽ പരിശീലനം നൽകുന്നത്.
അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ദ വൈറ്റ് സ്‌കൂൾ ഇന്റർനാഷണൽ ക്യാമ്പസിലാണ് ക്ലാസുകൾ നടക്കുക. മീഡിയവൺ അക്കാദമിയിലെയും മീഡിയവൺ ടിവിയിലെയും പ്രമുഖരായ അധ്യാപകരും മാധ്യമ വിദഗ്ധരുമാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. മാധ്യമരംഗത്തെ തത്സമയ അനുഭവങ്ങളും പ്രായോഗികമായ അറിവുകളും കുട്ടികൾക്ക് പകർന്നുനൽകാൻ ഈ സെഷനുകൾ ഏറെ സഹായകമാകും. മീഡിയവൺ അക്കാദമി പ്രിൻസിപ്പൽ ഡോ. സാദിഖ് പി.കെ, ദ വൈറ്റ് സ്‌കൂൾ ഇന്റർനാഷണൽ പ്രിൻസിപ്പൽ മിസ്റ്റർ റുഡോൾഫ് നൊറോണ എന്നിവർ ചേർന്ന് ധാരണാപത്രം ഒപ്പുവെച്ചു. ചടങ്ങിൽ മീഡിയവൺ അക്കാദമി എക്‌സിക്യൂട്ടീവ് മാനേജർ റസൽ, ദ വൈറ്റ് സ്‌കൂൾ ഇന്റർനാഷണൽ ഹെഡ് ഓഫ് ആക്ടിവിറ്റീസ്, ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Adjust Story Font
16

