അല്‍ഗോരിതങ്ങള്‍ ഭരിക്കുന്ന കാലത്തെ മാധ്യമപ്രവര്‍ത്തനത്തിൻ്റെ ഭാവി; മീഡിയ കോണ്‍ക്ലേവ് സംഘടിപ്പിച്ച് മീഡിയവണ്‍ അക്കാദമി
വാര്‍ത്തകളുടെ നിര്‍മാണത്തിലും വിതരണത്തിലും സമൂഹമാധ്യമങ്ങളുടെ അല്‍ഗോരിതങ്ങള്‍ ചെലുത്തുന്ന അമിത സ്വാധീനം, മാധ്യമ-സിനിമാ മേഖലകളിലെ എഐ ഇടപെടലുകള്‍ എന്നിവ കോണ്‍ക്ലേവില്‍ സജീവ ചര്‍ച്ചയായി

കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അല്‍ഗോരിതങ്ങളും മാധ്യമലോകത്തെ അടിമുടി മാറ്റുമ്പോള്‍, അവയ്ക്കപ്പുറമുള്ള മാധ്യമപ്രവര്‍ത്തനത്തിന്റെ സാധ്യതകളും വെല്ലുവിളികളും ചര്‍ച്ച ചെയ്ത് മീഡിയവണ്‍ അക്കാദമിയുടെ മീഡിയ കോണ്‍ക്ലേവ്. 'മീഡിയ ആഫ്റ്റര്‍ ആന്‍ഡ് ബിയോണ്ട് ദ അല്‍ഗോരിതം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവ് ഭാവി മാധ്യമപ്രവര്‍ത്തകര്‍ക്ക് പുത്തന്‍ അറിവുകളുടെ വേദിയായി.
വിവിധ കോളജുകളില്‍ നിന്നുള്ള ജേണലിസം വിദ്യാര്‍ഥികള്‍ അണിനിരന്ന പരിപാടിയില്‍ മീഡിയവണ്‍ എം.ഡി ഡോ. യാസീന്‍ അഷ്‌റഫ്, മീഡിയവണ്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ജിമ്മി ജെയിംസ്, ഇന്ത്യന്‍ എക്‌സ്പ്രസ് വീഡിയോ വിഭാഗം തലവന്‍ നിതീഷ് എം.കെ, ചലച്ചിത്ര സംവിധായകന്‍ സക്കരിയ എന്നിവര്‍ സംസാരിച്ചു. വാര്‍ത്തകളുടെ നിര്‍മാണത്തിലും വിതരണത്തിലും സമൂഹമാധ്യമങ്ങളുടെ അല്‍ഗോരിതങ്ങള്‍ ചെലുത്തുന്ന അമിത സ്വാധീനം, മാധ്യമ-സിനിമാ മേഖലകളിലെ എഐ ഇടപെടലുകള്‍ എന്നിവ കോണ്‍ക്ലേവില്‍ സജീവ ചര്‍ച്ചയായി.
അല്‍ഗോരിതങ്ങളുടെ താളത്തിനൊത്ത് വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യവും സാമൂഹിക ഉത്തരവാദിത്വവും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണമെന്ന് കോണ്‍ക്ലേവ് ഓര്‍മ്മിപ്പിച്ചു. സാങ്കേതികവിദ്യ എത്രയൊക്കെ വളര്‍ന്നാലും മനുഷ്യന്റെ വിവേചനശേഷിയും ധാര്‍മികബോധവും സഹാനുഭൂതിയും തന്നെയാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ കാതലെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. വിദഗ്ധരുമായി നേരിട്ട് സംവദിക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനും വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച അവസരം, മാധ്യമരംഗത്തെ പുതിയ പ്രവണതകളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് നല്‍കുന്നതായി.
Adjust Story Font
16

