ഡാറ്റാ സയൻസിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലും കോഴ്സുകളുമായി മീഡിയവൺ അക്കാദമി
അക്കാദമിക് സഹകരണത്തിനായുള്ള ധാരാണാ പത്രത്തിൽ ഇരു സ്ഥാപന മേധാവികളും ഒപ്പുവച്ചു.

കോഴിക്കോട്: മീഡിയവൺ അക്കാദമി ഡാറ്റാ സയൻസിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലും പുതിയ കോഴ്സുകൾ ആരംഭിക്കുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എജ്യു ടെക്നീഷ്യയുമായി സഹകരിച്ചാണ് പുതിയ കോഴ്സുകൾ തുടങ്ങുന്നത്. മീഡിയവൺ അക്കാദമിയിൽ നടന്ന ചടങ്ങിൽ അക്കാദമിക് സഹകരണത്തിനായുള്ള ധാരാണാ പത്രത്തിൽ ഇരു സ്ഥാപന മേധാവികളും ഒപ്പുവച്ചു.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഡാറ്റാ സയൻസിൻ്റെയും എഐ സാങ്കേതിക വിദ്യയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന വിധമാണ് കോഴ്സുകൾ ആരംഭിക്കുക.
മീഡിയവൺ അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടർ പി.ബി.എം ഫർമീസ്, എജ്യു ടെക്നിഷ്യ ചീഫ് ടെക്നോളജി ഓഫീസർ മുഹമ്മദ് റഈസ് പി.സി, മീഡിയവൺ അക്കാദമി പ്രിൻസിപ്പൽ ഡോ. സാദിഖ് പി.കെ, മീഡിയവൺ അക്കാദമി എക്സിക്യൂട്ടീവ് മാനേജർ റസൽ കെ.പി പങ്കെടുത്തു.
Next Story
Adjust Story Font
16

