Quantcast

മീഡിയവൺ സംപ്രേഷണ വിലക്ക്; മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്രം

രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    2 May 2022 10:54 AM GMT

മീഡിയവൺ സംപ്രേഷണ വിലക്ക്; മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്രം
X

ഡല്‍ഹി: മീഡിയവൺ സംപ്രേഷണ വിലക്ക് ചോദ്യം ചെയ്തുളള ഹരജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്രം. രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു . മറ്റന്നാൾ കേസ് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം സാവകാശം തേടിയത്. മൂന്നാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നായിരുന്നു ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്‍റെ നിർദേശം.

നേരത്തെ കേസില്‍‌ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തിനു സുപ്രീംകോടതി മൂന്നാഴ്ച അനുവദിച്ചിരുന്നു. നാലാഴ്ച സമയം അനുവദിക്കണമെന്നായിരുന്നു കേന്ദ്രം കോടതിയില്‍ ആവശ്യപ്പെട്ടത്. സത്യവാങ് മൂലം നൽകാൻ മാർച്ച് 30 വരെയാണ് സുപ്രീംകോടതി നേരത്തെ സമയം അനുവദിച്ചിരുന്നത്. എന്നാൽ, സമയപരിധി പാലിക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്രം കോടതിയെ സമീപിക്കുകയായിരുന്നു.

സംപ്രേഷണ വിലക്കേർപ്പെടുത്തിയുള്ള കേന്ദ്രസർക്കാർ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് മാർച്ച് 16ന് മീഡിയവൺ ചാനൽ സംപ്രേഷണം പുനരാരംഭിച്ചിരുന്നു. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് മാർച്ച് 15നാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങുന്ന ബെഞ്ചാണ് സംപ്രേഷണവിലക്ക് നീക്കി ഇടക്കാല ഉത്തരവിറക്കിയത്.

TAGS :

Next Story