മീഡിയവൺ കാലിക്കറ്റ് ട്രേഡ് സെൻറർ മെഗാ ട്രേഡ് എക്സ്പോ മാറ്റിവെച്ചു
പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ച എക്സ്പോ നവംബർ അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ നടക്കും.

കോഴിക്കോട്: മീഡിയവൺ കാലിക്കറ്റ് ട്രേഡ് സെൻറർ മെഗാ ട്രേഡ് എക്സ്പോ മാറ്റി വെച്ചു. ആഗസ്റ്റ് 13 മുതൽ 17 വരെ 'സ്വപ്ന നഗരിയിൽ സ്വപ്ന വീട്' എന്ന പ്രമേയത്തിലായിരുന്നു പരിപാടി. പ്രസ്തുത ദിവസങ്ങളിൽ കാലാവസ്ഥാ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എക്സ്പോ മാറ്റിവെച്ചത്.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ച എക്സ്പോ നവംബർ അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ കാലിക്കറ്റ് ട്രേഡ് സെൻ്ററിൽ നടക്കും. വീട്, കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട അവശ്യവസ്തുക്കൾ ഒരു കുടക്കീഴിൽ അണിനിരത്തുക എന്നതാണ് ട്രേഡ് എക്സ്പോയിലൂടെ ലക്ഷ്യമിടുന്നത്. ആളുകൾക്ക് നിർമാണവുമായി ബന്ധപ്പെട്ട എല്ലാ മെറ്റീരിയലുകളെ കുറിച്ച് അറിയാനും വിലക്കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങളെ മനസിലാക്കാനും സാധിക്കും. വീട്, കെട്ടിടങ്ങൾ നിർമിക്കുന്നവർക്ക് ഏതെല്ലാം വസ്തുക്കൾ എവിടെയൊക്കെ ഉപയോഗിക്കണമെന്ന അറിവും ഈ ട്രേഡ് എക്സ്പോയിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നു. ആവശ്യമുള്ള സാധനങ്ങൾ തെരഞ്ഞെടുക്കാനും ബുക്ക് ചെയ്യുന്നതിനുമുള്ള സൗകര്യവും സ്റ്റാളുകളിൽ എക്സ്പോയിൽ ഒരുക്കുന്നുണ്ട്.
Adjust Story Font
16

