Quantcast

‘വനിതകൾക്ക് മാത്രമായൊരു ബസ്’; മീഡിയവൺ-ഡി.ഡി.ആർ.സി ‘ഷീ ബസ്’ വനിതാദിനത്തിലിറങ്ങും

പനമ്പിള്ളി നഗർ ഡി.ഡി.ആർ.സി പരിസരത്ത് നിന്നും സ്റ്റാർട്ട് ചെയ്യുന്ന ബസിൽ വനിതകൾക്ക് യാത്ര സൗജന്യമായിരിക്കും.

MediaOne Logo

Web Desk

  • Updated:

    2024-03-07 13:48:22.0

Published:

7 March 2024 7:11 AM GMT

‘വനിതകൾക്ക് മാത്രമായൊരു ബസ്’; മീഡിയവൺ-ഡി.ഡി.ആർ.സി ‘ഷീ ബസ്’ വനിതാദിനത്തിലിറങ്ങും
X

കൊച്ചി: മാർച്ച് 8 ലോക വനിതാ ദിനത്തിൽ മീഡിയവണും ഡി.ഡി.ആർ.സിയും കൊച്ചിയുടെ നഗരഹൃദയത്തിലേക്ക് ‘ഷീ ബസ്’ ഇറക്കുന്നു. വനിതാ ദിനത്തിന്റെ സന്ദേശവും പ്രാധാന്യവും ഉണർത്തിയാണ് ‘ഷീ ബസ്’ ഓടുക. പനമ്പിള്ളി നഗർ ഡി.ഡി.ആർ.സി പരിസരത്ത് നിന്നും സ്റ്റാർട്ട് ചെയ്യുന്ന ബസിൽ വനിതകൾക്ക് യാത്ര സൗജന്യമായിരിക്കും.

ബസ് യാത്ര ആഘോഷമാക്കാനായി വിനോദ പരിപാടികൾ, തകർപ്പൻ മത്സരങ്ങളിലൂടെ കലക്കൻ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള അവസരം എന്നിവയും ഒരുക്കുന്നു. കൂടാതെ യാത്രികർക്ക് ഡി.ഡി.ആർ.സി നൽകുന്ന സൗജന്യ ഹെൽത്ത് ചെക്കപ്പ് കൂപ്പണും നേടാം.

കേരളത്തിലെ ഏറ്റവും വലിയ ഡയഗ്നോസ്റ്റിക് ലബോറട്ടറി ശൃംഖലയാണ് ഡി.ഡി.ആർ.സി Agilus Diagnostics. 1983ൽ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ച ഡി.ഡി.ആർ.സിക്ക് സംസ്ഥാനത്തുടനീളമായി 350 ൽ പരം സെന്ററുകളുണ്ട്. നവംബർ 14 ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് മീഡിയവണും ഡി.ഡി.ആർ.സിയും ചേർന്ന് ഒരുക്കിയ 'ഡയബെറ്റിസിന് ഡബിൾ ബെൽ' ബസ് യാത്ര ശ്രദ്ധേയമായിരുന്നു. പുതിയകാലത്തെ ജോബ് മാർക്കറ്റിന് അനുയോജ്യമായ പ്രൊഫഷണലുകളെ വാർത്തെടുക്കുന്ന Entri Elevateഉം ‘ഷീ ബസിന്റെ’ പ്രായോജകരാണ്.

സ്​പോർട്സ് ഗുഡ്സ് രംഗത്തെ അതികായരായ ഡികാത്‌ലോൺ, എ.ഡി.ഐ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്ട്യൂഷൻസ്, മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് എന്നിവരും ‘ഷീ ബസുമായി’ സഹകരിക്കുന്നുണ്ട്.

TAGS :

Next Story