Quantcast

തെരഞ്ഞെടുപ്പ് ചൂടറിഞ്ഞ് മീഡിയവണ്‍ 'ദേശീയപാത' കേരളയാത്രയ്ക്ക് കാസര്‍കോട്ട് തുടക്കം

കാസര്‍കോട്ട് രാജ്‌മോഹൻ ഉണ്ണിത്താന്റെ വിജയം ഒരു അക്ഷരത്തെറ്റായിരുന്നുവെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എം.വി ബാലകൃഷ്ണൻ മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-03-16 06:41:52.0

Published:

16 March 2024 5:10 AM GMT

MediaOne Desheeya Patha Kerala Yathra begins in Kasaragods Kanhangad, Lok Sabha elections 2024
X

കാസർകോട്: രാഷ്ട്രീയ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചൂടറിഞ്ഞ് മീഡിയവണിന്റെ കേരളയാത്ര 'ദേശീയപാത'യ്ക്കു തുടക്കം. മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ച്, ഈ തെരഞ്ഞെടുപ്പിൽ കേരളം രാജ്യത്തിന് നൽകുന്ന സൂചന എന്താകുമെന്ന് വിലയിരുത്തും. ഇന്നു രാവിലെ കാഞ്ഞങ്ങാട്ടുനിന്നാണു യാത്രയ്ക്കു തുടക്കം കുറിച്ചത്.

രാജ്‌മോഹൻ ഉണ്ണിത്താന്റെ വിജയം ഒരു അക്ഷരത്തെറ്റായിരുന്നുവെന്ന് അതിഥി സംഭാഷണത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി ബാലകൃഷ്ണൻ പറഞ്ഞു. ഇത്തവണ കാസർകോട് മണ്ഡലം എൽ.ഡി.എഫ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നര പതിറ്റാണ്ടായി എൽ.ഡി.എഫിന്റെ കൈവശമുണ്ടായിരുന്ന മണ്ഡലമാണ് കാസർകോട്. കഴിഞ്ഞ തവണ അന്നു നിലനിന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ കൈവിട്ടുപോയതാണെന്നും ബാലകൃഷ്ണൻ പറഞ്ഞു.

20 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും 'ദേശീയപാത' സഞ്ചരിക്കും. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് സാധാരണക്കാർക്ക് പറയാനുള്ളതും സ്ഥാനാർഥികൾക്കും നേതാക്കന്മാർക്കും പങ്കുവയ്ക്കാനുള്ളതുമെല്ലാം യാത്രയിൽ കൃത്യമായി ഒപ്പിയെടുത്ത് പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കും.

Summary: MediaOne Desheeya Patha Kerala Yathra begins in Kasaragod's Kanhangad

TAGS :

Next Story