എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ആദരവുമായി മീഡിയവൺ
അഡ്വക്കേറ്റ് ഫൈസൽ ബാബു , കെ. എം അഭിജിത്ത് എംഎൽഎ എന്നിവർ മുഖ്യാതിഥികളായി

കോഴിക്കോട്: എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ച് മീഡിയവൺ . കോഴിക്കോട് നടന്ന എ പ്ലസ് മുദ്ര അവാർഡ് ദാന ചടങ്ങ് മേയർ ഒ. സദാശിവം ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ഫൈസൽ ബാബു , കെ. എം അഭിജിത്ത് എംഎൽഎ എന്നിവർ മുഖ്യാതിഥികളായി.
എസ്എസ്എൽസിയിൽ 8 എ പ്ലസും പ്ലസ് ടുവിൽ 80 ശതമാനത്തിലേറെ മാർക്കും നേടിയ വിദ്യാർഥികൾക്കാണ് മീഡിയ വൺ ആദരം ഒരുക്കിയത് . തുടർച്ചയായി അഞ്ചാം വർഷമാണ് മീഡിയവൺ വിദ്യാർഥികൾക്ക് ആദരം ഒരുക്കുന്നത്. കോഴിക്കോട് നഗരത്തിൽ നടന്ന പരിപാടിയിൽ നൂറ് കണക്കിന് വിദ്യാർഥികൾ അവാർഡ് ഏറ്റുവാങ്ങി . കോഴിക്കോട് മേയർ ഒ. സദാശിവം പരിപാടി ഉദ്ഘാടനം ചെയ്തു.
അംഗീകാരം ലഭിച്ച സന്തോഷം വിദ്യാർഥികൾ പങ്കുവെച്ചു. മെന്‍റര്‍ എൻജിനീയറിങ് കോളേജ്, പ്രോഫിൻസ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രോഫിൻസ് ഫൗണ്ടർ ഡയറക്ടർ സിഎംഎ , സി.എസ് പ്രവീൺ കുമാർ , മീഡിയവൺ സിഇഒ മുഷ്താഖ് അഹമ്മദ് , മാനേജിങ് എഡിറ്റർ സി.ദാവൂദ് , ജനറൽ മാനേജർ പി.ബി.എം ഫർമീസ് എന്നിവരും പങ്കെടുത്തു.
Adjust Story Font
16

