'വൈ ദിസ് കൊലവെറി'; ലഹരിക്കും അതിക്രമങ്ങൾക്കുമെതിരെ ഒന്നിച്ച് നിന്ന് പോരാടാൻ ആഹ്വാനം ചെയ്ത് മീഡിയവൺ ലൈവത്തോൺ
പ്രശ്നങ്ങൾ പരിഹരിക്കാൻ ശാസ്ത്രീയമായ പ്രതിരോധ പദ്ധതികൾ വേണമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യ

കൊച്ചി: ലഹരിക്കും അതിക്രമങ്ങൾക്കുമെതിരെ ഒന്നിച്ച് നിന്ന് പോരാടാൻ ആഹ്വാനം ചെയ്ത് മീഡിയവൺ ലൈവത്തോൺ 'വൈ ദിസ് കൊലവെറി'. ലഹരിയെയും അതിക്രമങ്ങളെയും ഒറ്റക്കെട്ടായി നേരിടാനുള്ള ക്രിയാത്മകമായ ചർച്ചയാണ് മീഡിയവൺ ലൈവത്തോൺ വൈ ദിസ് കൊലവെറിയിൽ നടന്നത്.
ബോധവൽക്കരണം കൊണ്ടു മാത്രം പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും ശാസ്ത്രീയമായ പദ്ധതികളാണ് വേണ്ടതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ടവിമലാദിത്യ പറഞ്ഞു. ലഹരിവലയിലെ വമ്പൻമാരെ പിടിക്കാൻ പൊലീസിന് കഴിയുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആരോപിച്ചു.
വയലൻസ് പ്രമേയക്കമാക്കിയുള്ള സിനിമകളിലൂടെ ഉണ്ടാക്കുന്ന പണം രക്തംകൊണ്ടുണ്ടാക്കിയ പണമാണെന്ന് എ.എ റഹിം എംപി പറഞ്ഞു. ഒരു തലമുറയെ തന്നെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും സംസാരിക്കാനും ചിന്തകളെ പുറത്തെടുക്കാനും പുതു തലമുറയ്ക്ക് ഇടം നൽകേണ്ടതുണ്ടെന്നും ലൈവത്തോണിൽ അഭിപ്രായമുയർന്നു. വിദ്യാർഥികളും സാധാരാണക്കാരും ലൈവത്തോണിൽ പങ്കാളികളായി.
Adjust Story Font
16

