ഗൾഫിൽ വിജയക്കൊടി നാട്ടിയ മലയാളി വ്യവസായികൾക്ക് മീഡിയവൺ പുരസ്‌കാരം

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് മിഡിൽ ഈസ്റ്റ്​ ബിസിനസ്​ അവാർഡുകൾ സമ്മാനിച്ചത് ​

MediaOne Logo

Web Desk

  • Updated:

    2023-03-19 14:16:33.0

Published:

19 March 2023 2:08 PM GMT

mediaone_awards
X

കൊച്ചി: ഗൾഫ്​ രാജ്യങ്ങളിൽ വിജയക്കൊടി നാട്ടിയ മലയാളി വ്യവസായികൾക്കുള്ള മീഡിയാവൺ മിഡിൽ ഈസ്റ്റ്​ ബിസിനസ്​ അവാർഡ്​ സമ്മാനിച്ചു. സോഷ്യൽ എന്റർപ്രണർ അവാർഡിന് ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമദിന് വേണ്ടി ഷക്കീബ് കൊളക്കാടൻ ഏറ്റുവാങ്ങി .

ബിസിനസ് ഐക്കൺ അവാർഡ് വി.പി.മുഹമ്മദലി, ജോൺ മത്തായി എന്നിവർക്ക് സമ്മാനിച്ചു. യുവ വ്യവസായിക്കുള്ള പുരസ്കാരം അബ്ദുറഹീം പട്ടർകടവൻ ഏറ്റുവാങ്ങി . യൂനുസ് ഹസൻ , ഡോക്ടര്‍ സി.കെ.നൗഷാദ്, നിഷാദ് അസീം , അബ്ദുൽ വാഹിദ്, നസീഫ് ബാബു, ഷാക്കിർ ഹുസൈൻ, ഫായീസ് മുഷ്താഖ് എന്നിവർക്ക് ബിസിനസ് എക്സലൻസ് പുരസ്കാരം സമ്മാനിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.TAGS :

Next Story