Quantcast

മീഡിയവൺ മിഡിൽ ഈസ്റ്റ് ബിസിനസ് അവാർഡുകൾ സമ്മാനിച്ചു

വിവിധ ബിസിനസ് മേഖലകളിൽ മികവ് തെളിയിച്ച 14 പ്രവാസി വ്യവസായികൾ അവാർഡ് ഏറ്റുവാങ്ങി

MediaOne Logo

Web Desk

  • Updated:

    2024-02-22 14:39:08.0

Published:

22 Feb 2024 2:18 PM GMT

MediaOne ,middle east Business Awards,latest malayalam news,മീഡിയവൺ, മിഡിൽ ഈസ്റ്റ് ബിസിനസ് അവാർഡ്
X

മീഡിയവൺ മിഡിൽ ഈസ്റ്റ് ബിസിനസ് അവാർഡുകൾ മന്ത്രി ജി.ആർ അനിൽ സമ്മാനിക്കുന്നു

തിരുവനന്തപുരം: മിഡിൽ ഈസ്റ്റ് സംരംഭകർക്ക് മീഡിയ വൺ നൽകുന്ന ബിസിനസ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരം ഹയാത്ത് റീജിയൺസിയിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ അനിൽ ആണ് അവാർഡുകൾ നൽകിയത്. വിവിധ ബിസിനസ് മേഖലകളിൽ മികവ് തെളിയിച്ച 14 പ്രവാസി വ്യവസായികൾ അവാർഡ് ഏറ്റുവാങ്ങി.

സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ അബൂബക്കർ മടപ്പാട്ടിനാണ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. ഹോട്ട് പാക്ക് ഗ്ലോബൽ സ്ഥാപകൻ പി.ബി.അബ്ദുൽ ജബ്ബാർ, ജോയ് ആലുക്കാസ് ഗ്രൂപ്പ് എം.ഡി ജോൺപോൾ ആലുക്കാസ് എന്നിവരും പുരസ്കാരത്തിന് അർഹരായി.

വൈവിധ്യമായ സംരംഭങ്ങളിലൂടെയും നൂതനമായ ആശയങ്ങളിലൂടെയും ലോകത്തോളം വളർന്ന മലയാളി സംരംഭകർക്കാണ് പുരസ്കാരം നൽകിയത്. മീഡിയവൺ സോഷ്യൽ ഓൺട്രപോണർ അവാർഡിന് റിയാദ് വില്ലാസ് സി.ഇ.ഒ ഡോ. എൻ.കെ.സൂരജ് അർഹനായി. അലാംകോ എം.ഡി ഷാനവാസ് ഷറഫാണ് സൗദി അറേബ്യയിൽ നിന്നുള്ള മികച്ച എമേർജിങ് ഓൺട്രപോണർ.

വിവിധ ബിസിനസ് മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഒമ്പതുപേരെയാണ് ബിസിനസ് എക്സലൻസ് അവാർഡിന് തെരഞ്ഞെടുത്തത്. കൺസ്ട്രക്ഷൻ & ഇന്റീരിയർ വിഭാഗത്തിൽ കലന്തൂർ ഗ്രൂപ്പ് സ്ഥാപകൻ കലന്തൂർ, കൺസൾട്ടിങ് & ബിസിനസ് സെറ്റപ്പ് വിഭാഗത്തിൽ അറബ് കൺസൾട്ട് ഹൗസ് സ്ഥാപകൻ നജീബ് മുസ്‍ലിയാരകത്ത്, ഓയിൽ & ഗ്യാസ് മേഖലയിൽ എച്ച്.ഡബ്ല്യൂ ഗ്യാസ് ആന്റ് എനർജി മാനേജിങ് പാർട്ണർമാരായ ഹനീഫ അബ്ദുൽ മനാഫ്, മുഹമ്മദ് ഹനീഫ, ഹോൾസെയിൽ ട്രെയിഡിങ് വിഭാഗത്തിൽ നഹ്‍ല അൽ വാദി മാനേജിങ് ഡയറക്ടർ അബ്ദുൽ റഷീദ് കല്ലാച്ചി, ഐ.ടി & സോഫ്റ്റ്‍വെയർ വിഭാഗത്തിൽ ക്ലൗഡ് മീ ഐ.ടി സൊലൂഷ്യൻസ് മാനേജിങ് ഡയറക്ടർ ഫൈസൽ മാങ്ങാട്, ഫുഡ് & ബീവറേജസ് വിഭാഗത്തിൽ ചിക്കറ്റ് മാനേജിങ് ഡയറക്ടർ ഷംസുദ്ദീൻ അബൂബക്കർ, ലോജിസ്റ്റിക്സ് വിഭാഗത്തിൽ ജെനയ് ലോജിസ്റ്റിക്സ് മാനേജിങ് ഡയറക്ടർ ജെസ്‍ലീം മീത്തൽ, എക്യുപ്മെന്റ് ആന്റ് മെഷീനറി വിഭഗത്തിൽ അൽ ഹാസ്മി ട്രേഡിങ് കന്പനി സിഇഒ അബ്ദുൽ ഗഫൂർ, ഹവാസി ഇന്റസ്ട്രിയിൽ ബ്രീസ് എയർകണ്ടീഷനിങ്ങ് സ്ഥാപകൻ റിയാസ്.കെ.എം എന്നിവരാണ് ബിസിനസ് എക്സലൻസ് പുരസ്കാരം നേടിയത്.

പ്രവാസ ലോകത്തെ സാമൂഹിക സാംസ്കാരിക ഇടപെടലുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രോഗ്രാമിന്റെ ഫലപ്രദമായ വിനിയോഗം, ജീവനക്കാരിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും സ്വീകരിച്ച അഭിപ്രായങ്ങൾ എന്നിങ്ങനെ വ്യത്യസ്ത മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡ് ​ജേതാക്കളെ നിർണയിച്ചത്.


TAGS :

Next Story