നിശാഗന്ധിയെ ആവേശത്തിലാഴ്ത്തി മീഡിയവണ്‍ 'പാട്ടോണം'; ഓണാഘോഷത്തിന് മാറ്റ് കൂട്ടി സൂരജ് സന്തോഷും നിത്യ മാമനും
തലസ്ഥാനത്തെ ഏറ്റവും വലിയ വൈബായി മീഡിയവണ്‍ പാട്ടോണം മാറിയെന്ന് മന്ത്രി ടി.സിദ്ദീഖ് പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഗീത സദ്യയൊരുക്കി മീഡിയവണ്‍ 'പാട്ടോണം'. പ്രശസ്ത പിന്നണി ഗായകരായ സൂരജ് സന്തോഷും നിത്യ മാമനും നയിച്ച ഗാനസന്ധ്യ പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവമായി. സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി കൃഷിമന്ത്രി ടി.സിദ്ദിഖാണ് ഉദ്ഘാടനം ചെയ്തത്.
തിരുവോണ ദിനത്തില്‍ നടന്ന പരിപാടിയില്‍ തുടക്കം മുതല്‍ വലിയ ആവേശമാണ് കാണികളില്‍ ദൃശ്യമായത്. പ്രിയ ഗായകര്‍ക്കൊപ്പം പ്രേക്ഷകരും പാടിയും ആടിയും ഗാനസന്ധ്യ നെഞ്ചിലേറ്റി. തലസ്ഥാനത്തെ ഏറ്റവും വലിയ വൈബായി മീഡിയവണ്‍ പാട്ടോണം മാറിയെന്ന് മന്ത്രി ടി.സിദ്ദീഖ് പറഞ്ഞു.
സൗത്ത് സോണ്‍ ഐ.ജി സ്പര്‍ജന്‍ കുമാര്‍ ഐപിഎസ് ചടങ്ങില്‍ വിശിഷ്ടാതിഥിയായി. പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍ക്കുള്ള ഉപഹാര വിതരണവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു. മീഡിയവണ്‍ ഡയറക്ടര്‍ വയലാര്‍ ഗോപകുമാര്‍, മീഡിയ സൊലൂഷന്‍സ് കേരള ഹെഡ് ഹസ്‌നന്‍ അഹമ്മദ് തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Watch Video Report
Adjust Story Font
16

