തൃശൂർ പ്രസ് ക്ലബ്ബ് വീഡിയോഗ്രഫി പുരസ്കാരം മീഡിയവണിന്
സീനിയർ ക്യാമറാമാൻ സഞ്ജു പൊറ്റമ്മലിനാണ് അവാർഡ്.

തൃശൂർ: തൃശൂർ പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ പി.വി അയ്യപ്പൻ വീഡിയോഗ്രഫി പുരസ്കാരം മീഡിയവണിന്. സീനിയർ ക്യാമറാമാൻ സഞ്ജു പൊറ്റമ്മലിനാണ് അവാർഡ്.
'ചൂരൽമലയിലെ പുതിയ പാഠങ്ങൾ' എന്ന റിപ്പോർട്ടിനാണ് പുരസ്കാരം. 15,000 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി ആദ്യവാരം സമ്മാനിക്കും.
അന്തരിച്ച, അമൃത ടിവി ക്യാമറമാൻ പി.വി അയ്യപ്പന്റെ സ്മരണാർഥമുള്ള പ്രഥമ പുരസ്കാരമാണ് പി.വി അയ്യപ്പൻ വീഡിയോഗ്രാഫി പുരസ്കാരം.
Next Story
Adjust Story Font
16

