Quantcast

കെ. കരുണാകരൻ സ്പോർട്സ് അവാർഡ് മീഡിയവണിന്; ഷിദ ജ​ഗത് മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടർ

പുരസ്കാരം ഒക്ടോബർ രണ്ടിന് സമ്മാനിക്കും

MediaOne Logo

Web Desk

  • Updated:

    2024-08-28 14:50:55.0

Published:

28 Aug 2024 8:01 PM IST

Shida Jagat
X

കോഴിക്കോട്: അഞ്ചാമത് കെ. കരുണാകരൻ സ്പോർട്സ് അവാർഡുകൾ പ്രഖ്യാപിച്ചു. മീഡിയവൺ സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റ് ഷിദ ജഗതാണ് മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടർ. പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുര്സകാരം.

മലയാള മനോരമയിലെ സീനീയർ റിപ്പോർട്ടർ വി.മിത്രനാണ് മികച്ച പത്ര റിപ്പോർട്ടർ. ഇന്ത്യൻ റഗ്ബി താരം എൻ.പി മുഹമ്മദ് ഹാദിയ്ക്കാണ് യുവപ്രതിഭാ പുരസ്കാരം. കെ.പി.സി.സി ദേശീയ കായിക വേദി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുരസ്കാരം ഒക്ടോബർ രണ്ടിന് സമ്മാനിക്കും.

TAGS :

Next Story