'മെഹ്ഫിൽ രാവ് 2.0'; പെരുന്നാൾദിനത്തിൽ പൂക്കാട്ടിരിയിൽ മാപ്പിളപ്പാട്ട് വിരുന്നൊരുക്കി ഒളിമ്പസ് ടിടി പടി
കലാപരിപാടികൾക്ക് പുറമെ 10, +2 വിജയികൾക്കുള്ള അനുമോദനവും നടക്കും.

പൂക്കാട്ടിരി : ഒളിമ്പസ് ടിടി പടിയുടെ നേതൃത്വത്തിൽ സ്കിൽ മൗണ്ട് അവതരിപ്പിക്കുന്ന മെഹ്ഫിൽ രാവ് ഈദ് ദിനത്തിൽ പൂക്കാട്ടിരി സഫ കോളജ് ക്യാമ്പസ്സിൽ നടക്കും. മീഡിയവൺ പതിനാലാം രാവ് വിജയികളും ഫൈനലിസ്റ്റുകളും ഒന്നിക്കുന്ന മാപ്പിളപ്പാട്ട് മാമാങ്കത്തിൽ റബീഹുല്ലാഹ്, ഫൈസൽ, മുർഷിദ്, സിത്താര, ഹനാന, ഹിഷാം, മുന്ന മിൽഹാൻ എന്നിവർ ഒന്നിക്കുന്നു.
ജൂൺ ഏഴ് വൈകിട്ട് നാല് മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. സഫ കോളജും ആൽഫാ മെഡികെയർ ഹോസ്പിറ്റലുമാണ് പരിപാടിയുടെ കോ സ്പോൺസേർസ്. കലാപരിപാടികൾക്ക് പുറമെ 10, +2 വിജയികൾക്കുള്ള അനുമോദനവും നടക്കും. പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. വേദിയിലേക്കുള്ള വാഹന സൗകര്യവും ടിടി പടി മുതൽ സംഘാടകർ ഒരുക്കിയിട്ടുണ്ട്.
Next Story
Adjust Story Font
16

