Quantcast

കണ്ണൂരിലെ സ്മൃതി കുടീരങ്ങൾ വികൃതമാക്കിയ സംഭവം; പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ബീച്ചിൽ കുപ്പി പെറുക്കി വില്പന നടത്തുന്നയാളാണ് കസ്റ്റഡിയിലുള്ളത്

MediaOne Logo

Web Desk

  • Published:

    30 March 2024 3:38 AM GMT

memorial shrines,kannur,payyambalam beach,CPM,കണ്ണൂര്‍,സ്മൃതി കുടീരം, പയ്യാമ്പലത്തെ സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങൾ,പയ്യാമ്പലം ബീച്ച്, സ്മൃതി കുടീരങ്ങൾ വികൃതമാക്കിയ സംഭവം
X

കണ്ണൂർ: പയ്യാമ്പലത്തെ സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങൾ വികൃതമാക്കിയ ആളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ബീച്ചിൽ കുപ്പി പെറുക്കി വിൽപന നടത്തുന്നയാളാണ് കസ്റ്റഡിയിലുള്ളത്. കർണാടക സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. പയ്യാമ്പലത്ത് പൊലീസ് സിസിടിവി ക്യാമറ സ്ഥാപിച്ചു.സ്മൃതി കുടീരത്തിൽ ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്ക് ആണെന്നാണ് പൊലീസ് നിഗമനം.

കഴിഞ്ഞ ദിവസമാണ് പയ്യാമ്പലത്തെ നാല് സ്മൃതി കുടീരങ്ങളിൽ കറുത്ത ലായനി ഒഴിച്ച് വികൃതമാക്കിയ രീതിയിൽ കണ്ടെത്തിയത്. സംഭവത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കം അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സിറ്റി പൊലീസ് കമ്മീഷണർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ഫോറൻസിക് ഡോഗ് സക്വാഡടക്കം സ്ഥലം പരിശോധിക്കുകയും ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കർണാടക സ്വദേശി പിടിയിലായത്.

സ്ഥലത്ത് നിന്നും കിട്ടിയ കുപ്പികളിലൊന്നിൽ ബാക്കി വന്ന സോഫ്റ്റ് ഡ്രിങ്ക് ഒഴിക്കുന്നതിനിടെ അത് കുടീരങ്ങളിലായതാണെന്നാണ് പൊലീസ് പറയുന്നത്. അതിക്രമത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും പൊലീസ് പറഞ്ഞു. മുൻ മുഖ്യമന്ത്രി ഇ.കെ നായനാർ, മുൻ സി.പി.എം സെക്രട്ടറിമാരായിരുന്ന ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, ഒ.ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങളാണ് കറുത്ത ലായനി ഒഴിപ്പിച്ച രീതിയിൽ കണ്ടെത്തിയത്.


TAGS :

Next Story