മെസിയുടെ കേരള സന്ദർശനം: അർജന്റീന ടീം പ്രതിനിധി ഹെക്ടർ ഡാനിയേൽ കബ്രേര ജവഹർലാൽ നെഹ്റു സ്റ്റേഡിയം സന്ദർശിച്ചു
ടീം സംതൃപ്തരാണെന്നും ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമെന്നും വി.അബ്ദുറഹ്മാൻ പ്രതികരിച്ചു

കൊച്ചി: കേരളത്തിലെത്തുന്ന മെസിയും സംഘവും കൊച്ചിയിൽ കളിക്കും. അർജന്റീന ടീം പ്രതിനിധി ഹെക്ടർ ഡാനിയേൽ കബ്രേര കായികമന്ത്രിക്കൊപ്പം ജവഹർലാൽ നെഹ്റു സ്റ്റേഡിയം സന്ദർശിച്ചു. ടീം സംതൃപ്തരാണെന്നും ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമെന്നും വി. അബ്ദുറഹ്മാൻ പ്രതികരിച്ചു.
നവംബർ മാസത്തിൽ അർജൻ്റീന ടീം കേരളത്തിലെത്തുമെന്നാണ് നിലവിലെ ധാരണ. സുരക്ഷയും മറ്റ് സൗകര്യങ്ങളും വിലയിരുത്താനാണ് അർജന്റീന ടീം പ്രതിനിധി കൊച്ചിയിലെത്തിയത്.
നവംബർ 15നും 18നും ഇടയിലാകും മത്സരം നടക്കുക. ഒരാഴ്ച്ച മുമ്പ് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ്റെ സെക്യൂരിറ്റി ഓഫീസറും സ്റ്റേഡിയം സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു.
Next Story
Adjust Story Font
16

