പാലക്കാട് നിന്ന് കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി
കക്കടത്ത് മഠത്തിൽ സുബ്രഹ്മണ്യനാണ് മരിച്ചത്

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ കാണാതായ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ഗവൺമെന്റ് താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന കക്കടത്ത് മഠത്തിൽ സുബ്രഹ്മണ്യനാണ് മരിച്ചത്. ശനിയാഴ്ച ഉച്ച മുതലായിരുന്നു സുബ്രഹ്മണ്യനെ കാണാതായത്. പട്ടാമ്പി വീരമണിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിലെ കിണറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പട്ടാമ്പി പൊലീസ് അന്വേഷണം ആരംഭിച്ചു.
Next Story
Adjust Story Font
16

