കോഴിക്കോട് കോവൂരില്‍ ഓവുചാലിൽ വീണയാള്‍ക്ക് വേണ്ടിയുള്ള തിരിച്ചില്‍ ഇന്നും തുടരും
ശക്തമായ മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിൽപ്പെട്ടാണ് അപകടം

കോഴിക്കോട്: കോവൂർ എംഎൽഎ റോഡിൽ ഓവുചാലിൽ വീണ മധ്യവയസ്കന് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. ഇന്നലെ രാത്രി എട്ടുമണിയോടുകൂടിയാണ് കോവൂർ സ്വദേശി കളത്തിൻപൊയിൽ വീട്ടിൽ ശശിയാണ് ഒഴുക്കിൽ പെട്ടത്.
മാതൃഭൂമി ബസ്റ്റോപ്പിനടുത്ത് ഡ്രൈനേജിൽ കാൽവഴുതി വീഴുകയായിരുന്നു. ശക്തമായ മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ പെട്ടാണ് ശശി ചാലിലേക്ക് വീണത്. രാത്രി ഒരു മണി വരെ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി. രാവിലെ ഏഴു മണിക്ക് തിരച്ചിൽ പുനരാരംഭിക്കും.
Next Story
Adjust Story Font
16

