Quantcast

കോതമംഗലത്ത് നിർമാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്നു വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

ലൈഫ് മിഷൻ പദ്ധതിയിലെ വീട് നിർമാണത്തിനിടെ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്ത് വീഴുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-04-30 11:42:58.0

Published:

30 April 2023 5:07 PM IST

migrant worker died in kothamangalam after concrete slab collapsed
X

കോതമംഗലം: കോതമംഗലം വടാട്ടുപാറയിൽ നിർമാണത്തിലിരുന്ന വീടിന്റെ സ്ലാബ് തകർന്ന് വീണ് ഒരാൾ മരിച്ചു. ബംഗാൾ, മുർഷിദാബാദ് സ്വദേശി മൊഫിജുൾ ഹക്ക്(27) ആണ് മരിച്ചത്. ലൈഫ് മിഷൻ പദ്ധതിയിലെ വീട് നിർമാണത്തിനിടെ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്ത് വീഴുകയായിരുന്നു.

ഇന്ന് രാവിലെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഹഖിനെ ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടമ്പുഴ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

updating

TAGS :

Next Story