Quantcast

മൂവാറ്റുപുഴയില്‍ ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിയുടെ മകന്‍ മരിച്ചു

സഹോദരനൊപ്പം ആക്രി ശേഖരിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടി.

MediaOne Logo

Web Desk

  • Published:

    1 Dec 2023 2:31 PM IST

migrant workerss son dies of electric shock in Muvattupuzha
X

മൂവാറ്റുപുഴ: എറണാകുളം മൂവാറ്റുപുഴയില്‍ ഷോക്കേറ്റ് ഇതരസംസ്ഥാന തൊഴിലാളിയുടെ മകന്‍ മരിച്ചു. അസം സ്വദേശി റാബുല്‍ ഹുസൈനാണ് മരിച്ചത്. ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.

ഇന്ന് രാവിലെ 11ഓടെ മൂവാറ്റുപുഴ പേഴക്കാപ്പള്ളിയിലാണ് സംഭവം. ജാതിത്തോട്ടത്തിൽ പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് കുട്ടി മരിച്ചത്.

സഹോദരനൊപ്പം ആക്രി ശേഖരിക്കാൻ ഇറങ്ങിയതായിരുന്നു റാബുല്‍ ഹുസൈൻ. വൈദ്യുതിക്കമ്പിയിൽ തൊട്ടയുടനെ കുട്ടിക്ക് ഷോക്കേറ്റുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽ റാബുലിന്റെ സഹോദരന് കാലിന് പരിക്കുണ്ട്.

TAGS :

Next Story