Quantcast

മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ വീണ്ടും പണിമുടക്കി മൈക്ക്

കണ്ണൂർ ധർമ്മശാലയിൽ നടന്ന തദ്ദേശ ദിനാചരണത്തിന്‍റെ സമാപന ചടങ്ങിലാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2026-02-19 06:22:34.0

Published:

19 Feb 2026 10:59 AM IST

മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ വീണ്ടും പണിമുടക്കി മൈക്ക്
X

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതിനിടെ വീണ്ടും പണിമുടക്കി മൈക്ക്. കണ്ണൂർ ധർമ്മശാലയിൽ നടന്ന തദ്ദേശ ദിനാചരണത്തിന്‍റെ സമാപന ചടങ്ങിലാണ് സംഭവം. തടസം നേരിട്ടതോടെ താനുണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണെന്ന് മുഖ്യമന്ത്രി തമാശയിൽ പറഞ്ഞു.

നേരത്തെ, കെപിസിസി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മൈക്കിൽ ഹൗളിങുണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്തത് വലിയ വിവാദമായിരുന്നു. പിന്നീട്, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് കേസ് വേണ്ടെന്ന് പൊലീസിന് നിർദേശം നൽകുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നതിനിടെയും മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചിരുന്നു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് തുടങ്ങിയതിനിടെയായിരുന്നു സംഭവം. 'ഞാന്‍ വന്ന് ഇരുന്നിട്ട് ഓഡിയോ നോക്കിയാല്‍ എങ്ങനെയിരിക്കും. മൈക്കിന് എന്നോട് എപ്പോഴും ഇങ്ങനെയാണ്. അപ്പം നിങ്ങള്‍ക്കൊരു വാര്‍ത്തയായല്ലോ', എന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രിയുടെ പ്രതികരണം.



TAGS :

Next Story