Quantcast

മിൽമ പണിമുടക്ക് പിൻവലിച്ചു; മറ്റന്നാൾ മന്ത്രിതല ചർച്ച

മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി

MediaOne Logo

Web Desk

  • Published:

    22 May 2025 10:43 PM IST

milma
X

തിരുവനന്തപുരം: തെക്കൻ ജില്ലകളിൽ മിൽമ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. സംയുക്ത യൂണിയനുകളുടെ പണിമുടക്കാണ് പിൻവലിച്ചത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. മറ്റന്നാൾ മന്ത്രിതല ചർച്ച നടക്കും.തൊഴിൽ, ക്ഷീര വികസന മന്ത്രിമാർ യൂണിയനുകളുമായി ചർച്ച നടത്തും.

വിരമിച്ച ശേഷവും തിരുവനന്തപുരം മേഖല എംഡിയായി പി. മുരളിയ്ക്ക് പുനർ നിയമനം നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു സിഐടിയുവിന്‍റെയും ഐഎൻടിയുസിയുടെയും സംയുക്ത സമരം. ഇതോടെ തിരുവനന്തപുരം - കൊല്ലം - പത്തനംതിട്ട - ആലപ്പുഴ ജില്ലകളിലേക്കുള്ള മിൽമ പാൽ വിതരണം നിലച്ചു.

പുലർച്ചെ ലോഡ് പോയത് ഒഴിച്ചാൽ ആറുമണിക്ക് ശേഷം ഒരു ലോറിയും ഡയറിയിൽ നിന്ന് പുറപ്പെട്ടിട്ടില്ല. മുരളിയെ എംഡി സ്ഥാനത്തുനിന്ന് നീക്കാതെ ഒരു ചർച്ചയ്ക്കും ഇല്ലെന്നാണ് സിഐടിയുവിന്‍റെയും ഐഎൻടിയുസിയുടെയും നിലപാട്. അഴിമതിക്ക് കുടപിടിക്കാനാണ് മുരളിക്ക് പുനർനിയമനം നൽകിയത് സിഐടിയു കുറ്റപ്പെടുത്തി.



TAGS :

Next Story