Quantcast

'സുരക്ഷിതമല്ലാത്ത ബോട്ട് യാത്ര'; നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി-മീഡിയവൺ ഇംപാക്ട്

'സുരക്ഷ വെള്ളത്തിൽ' എന്ന മീഡിയവൺ പരമ്പര ശ്രദ്ധയിൽപ്പെട്ട തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിയമം ലംഘിച്ച് ബോട്ട് സർവ്വീസ് നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകുമെന്ന് ഉറപ്പുനൽകി

MediaOne Logo

Web Desk

  • Published:

    30 Nov 2023 8:42 AM GMT

Ports Minister Ahmed Devarkovil has said that action will be taken against those operating boat services in Ernakulam Marine Drive violating safety norms, Minister Ahmed Devarkovil on boat services in Ernakulam Marine Drive-MediaOne impact
X

കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് ബോട്ട് സർവ്വീസ് നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. എത്ര വലിയ നിയമങ്ങൾ ഉണ്ടെങ്കിലും ലംഘിക്കുന്ന ആളുകളാണ് ചിലർ. തദ്ദേശ തദ്ദേശസ്ഥാപനങ്ങളും പോലീസും പരിശോധന കർശനമാക്കണമെന്നും മന്ത്രി പറഞ്ഞു.

മനുഷ്യജീവന് വിലകൽപ്പിക്കാതെ സുരക്ഷാമാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയുള്ള മറൈൻ ഡ്രൈവിലെ ബോട്ട് സർവീസുകളെ കുറിച്ച് കഴിഞ്ഞ ദിവസമാണ് മീഡിയവൺ വാർത്ത നൽകിയത്. 'സുരക്ഷ വെള്ളത്തിൽ' എന്ന മീഡിയവൺ പരമ്പര ശ്രദ്ധയിൽപ്പെട്ട തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിയമം ലംഘിച്ച് ബോട്ട് സർവ്വീസ് നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം നൽകുമെന്ന് ഉറപ്പുനൽകി.

ബോട്ടുകൾക്ക് ലൈസൻസ് നൽകുന്ന ചുമതലയാണ് തുറമുഖ വകുപ്പിനുള്ളത്. ലൈസൻസിനായി അപേക്ഷ ലഭിക്കുമ്പോൾ നടത്തുന്ന പരിശോധനക്കപ്പുമൊരു ജാഗ്രത വകുപ്പിന് കീഴിലെ പോർട്ട് വകുപ്പും മാരിടൈം ബോർഡും പാലിക്കുന്നില്ലെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്.

Summary: Ports Minister Ahmed Devarkovil has said that action will be taken against those operating boat services in Ernakulam Marine Drive violating safety norms.

TAGS :

Next Story