'അന്ന് എന്നെ തൊട്ടടുത്ത സീറ്റില്‍ പിടിച്ചിരുത്തി, സഹോദരനെ നഷ്ടപ്പെട്ട വേദന'; അജിത് പവാറിന്റെ മരണത്തിൽ അനുശോചിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ
മഹാരാഷ്ട്രയിൽ നടന്ന വിമാനാപകടത്തിലാണ് ഉപമുഖ്യമന്ത്രി അജിത് പവാറടക്കം ആറുപേര്‍ കൊല്ലപ്പെട്ടത്

- Published:
28 Jan 2026 10:50 AM IST

തിരുവനന്തപുരം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ അനുശോചിച്ച് മന്ത്രി എ.കെ ശശീന്ദ്രൻ. 'സഹോദരനെ നഷ്ടപ്പെട്ട വേദനയിലാണ്. അവിശ്വസനീയവും ഞെട്ടിപ്പിക്കുന്നതുമായ ദുരന്തവാർത്തയാണ് കേട്ടത്.കഴിഞ്ഞ 20 വർഷമായി എൻസിപിയിലെ ദേശീയ വർക്കിങ് കമ്മിറ്റിയിൽ പ്രവർത്തിച്ചുവരികയാണ്. ഏറ്റവുമൊടുവിൽ മുംബൈയിൽ വെച്ച് നടന്ന ശരത് പവാറിന്റെ ജന്മവാർഷിക പരിപാടിയിലാണ് ഒരുമിച്ച് പങ്കെടുത്തത്. സഹോദരനെപ്പോലെ തൊട്ടടുത്ത സീറ്റിൽ പിടിച്ചിരുത്തി സംസാരിക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായ അടുപ്പം കാത്തുസൂക്ഷിക്കാൻ എപ്പോഴും കഴിഞ്ഞിട്ടുണ്ട്.ദുരന്തത്തെക്കുറിച്ച് ധാരാളം അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. അതൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ല. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും അനുയായികള്‍ക്കും കേരള ഘടകം എന്‍സിപിയുടെ അനുശോചനം അറിയിക്കുന്നു...' എ.കെ ശശീന്ദ്രൻ പറഞ്ഞു.
മഹാരാഷ്ട്രയിൽ നടന്ന വിമാനാപകടത്തിലാണ് ഉപമുഖ്യമന്ത്രി അജിത് പവാറടക്കം ആറുപേര്‍ കൊല്ലപ്പെട്ടത്.മുംബൈയിൽ നിന്ന് പുറപ്പെട്ട സ്വകാര്യ ജെറ്റ് ബാരാമതിയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് തകർന്ന് വീണത്. അജിത് പാവർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരുംകൊല്ലപ്പെട്ടു. കർഷകരുടെ റാലിയിൽ പങ്കെടുക്കാൻ പോകവെയാണ് ദുരന്തമുണ്ടായത്.
ഇന്ന് രാവിലെ 8:45 നാണ് അപകടം നടന്നത്. രാവിലെ 8 മണിക്ക് മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനമാണ് അപകടത്തിൽ പെട്ടത്.ലാൻഡിംഗ് ഘട്ടത്തിലാണ് വിമാനം അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമല്ല. ഇക്കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
Adjust Story Font
16
