Quantcast

കുടകിലെ ആദിവാസി മരണങ്ങൾ അന്വേഷിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

മരിച്ചവരുടെ റീ പോസ്റ്റുമാർട്ടം ആവശ്യമെങ്കിൽ സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2023-09-27 06:52:39.0

Published:

27 Sept 2023 10:16 AM IST

കുടകിലെ ആദിവാസി മരണങ്ങൾ അന്വേഷിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ
X

കുടക്: ദുരൂഹത അവസാനിക്കാതെ കുടകിലെ ആദിവാസി മരണങ്ങൾ. കുടകിലെ ആദിവാസി മരണങ്ങൾ അന്വേഷിക്കുമെന്ന് പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. മരിച്ച ആദിവാസികളുടെ റീ പോസ്റ്റുമാർട്ടം ആവശ്യമെങ്കിൽ സൗകര്യമൊരുക്കുമെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. കൂലിയോ ഭക്ഷണമോ ചോദിച്ചതിന്റെ പേരിൽ മർദ്ദനമേൽക്കുകയോ മരണപ്പെടുകയോ ചെയ്യുന്ന സംഭവങ്ങൾ പരിശോധിക്കും. കൂടകിലേക്ക് പോകുന്നവരുടെയും വരുന്നവരുടെയും വിവരം ശേഖരിക്കാൻ സംവിധാനം ഒരുക്കുമെന്നും കെ രാധാകൃഷ്ണൻ പറ‍ഞ്ഞു. കുടകിലെ ദുരൂഹമരണങ്ങളെക്കുറിച്ചുളള മീഡിയവൺ പരമ്പരയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.

കുറേക്കാലമായി കൃഷിപ്പണിക്ക് വേണ്ടി വയനാട്ടിൽ നിന്ന് ആദിവാസികളെ കൊണ്ടുപോകുന്ന സ്ഥിതിയുണ്ട്. അങ്ങിനെ കൊണ്ടുപോകുന്ന ആളുകളിൽ ചിലർ മടങ്ങി വരുന്നില്ല എന്ന ആക്ഷേപം ഉണ്ട്. എന്തുകൊണ്ടാണ് അവർ മടങ്ങി വരാത്തത് എന്നത് സംബന്ധിച്ച് കൃത്യമായ ഒരു അന്വേഷണം നടക്കണം. അവിടെയെത്തുന്ന ആളുകൾക്ക് തൊഴിലുടമകൾ പ്രധാനമായും നൽകുന്നത് മദ്യമാണ്. കൃത്യമായ ആഹാരം പലർക്കും ലഭിക്കുന്നില്ല. ഇങ്ങനെ ആരോഗ്യം ക്ഷയിച്ച് മരിക്കുന്ന വരും ഉണ്ട്. കൂടുതൽ കൂലിയോ ഭക്ഷണമോ ചോദിച്ചതിന്റെ പേരിൽ മർദ്ദനമേൽക്കുകയോ മരണപ്പെടുകയോ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടോ എന്നതും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇവിടെ നിന്ന് പോകുന്ന ആളുകളുടെ കണക്കുമില്ല, വരുന്ന ആളുകളുടെ കണക്കുമില്ല. പോകുന്നവരുടെയും വരുന്നവരുടെയും കണക്കുണ്ടെങ്കിൽ മാത്രമേ അത് വെരിഫൈ ചെയ്യാൻ കഴിയുകയുള്ളൂ. ഈ വർഷം മുതൽ ഇതര സംസ്ഥാനങ്ങളിൽ ജോലിക്ക് പോകുന്നവരുടെ വിശദവിവരങ്ങൾ രേഖപ്പെടുത്താൻ കാര്യക്ഷമമായ സംവിധാനം ഉണ്ടാക്കും. മരണങ്ങൾ ഉണ്ടാകുമ്പോൾ വേഗത്തിൽ വിവരം അറിയിച്ചാൽ സർക്കാരിന് ഇടപെടാൻ ആകും. നാട്ടിലെത്തിയതിനു ശേഷം റീ പോസ്റ്റ്മോർട്ടം വേണമെങ്കിൽ അത്തരത്തിലുള്ള നടപടികൾ സ്വീകരിക്കാനും ആകും. പലപ്പോഴും മൃതദേഹങ്ങൾ സംസ്കരിച്ചതിനുശേഷം ആണ് സർക്കാർ വിവരമറിയുന്നത്. ഇതും ഇക്കാര്യങ്ങളിൽ സർക്കാരിന് ഇടപെടാൻ പരിമിതികൾ ഉണ്ടാക്കുന്നുണ്ട് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

TAGS :

Next Story