Quantcast

താമരശ്ശേരി ചുരത്തിലെ പ്രശ്‌നങ്ങളില്‍ ഉടന്‍ പരിഹാരം കണ്ടെത്തും: മന്ത്രി കെ. രാജന്‍

വിഷയത്തില്‍ അടിയന്തര യോഗം വിളിച്ച് മന്ത്രി

MediaOne Logo

Web Desk

  • Updated:

    2025-08-28 16:30:41.0

Published:

28 Aug 2025 9:55 PM IST

താമരശ്ശേരി ചുരത്തിലെ പ്രശ്‌നങ്ങളില്‍ ഉടന്‍ പരിഹാരം കണ്ടെത്തും: മന്ത്രി കെ. രാജന്‍
X

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലില്‍ ഉടന്‍ പരിഹാരം കണ്ടെത്തുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. റവന്യൂ മന്ത്രി കെ.രാജന്‍ വിളിച്ച അടിയന്തര യോഗം ആരംഭിച്ചു. ഓണ്‍ലൈനായാണ് യോഗം നടക്കുന്നത്. കോഴിക്കോട് - വയനാട് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്.

80 അടി മുകളില്‍ നിന്ന് ബ്ലോക്ക് ആയിട്ടാണ് പൊട്ടലുണ്ടായത്. അതിനാല്‍ സോയില്‍ പൈപ്പിങ് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഭാരം കയറ്റിയ വാഹനങ്ങള്‍ റിസ്‌ക്കെടുത്ത് ഇപ്പോള്‍ വിടുന്നത് സുരക്ഷിതമല്ലെന്നും റോഡിന്റെ താഴത്തേക്ക് വിള്ളല്‍ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട അടിയന്തര യോഗത്തിന് യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കോഴിക്കോട് , വയനാട് ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരും ഓണ്‍ലൈന്‍ ആയി നടന്ന യോഗത്തില്‍ പങ്കെടുത്തു.

അതേസമയം, താമരശ്ശേരി ചുരത്തിലൂടെ ഒറ്റവരിയായി ചെറുവാഹനങ്ങള്‍ കടത്തിവിടും. ഈ ഇളവ് മഴ കുറയുന്ന സമയങ്ങളില്‍ മാത്രം. ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല.

ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കി. കോഴിക്കോട് ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.

മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കില്ലെന്നും കലക്ടര്‍. റോഡിന്റെ താമരശ്ശേരി, വയനാട് ഭാഗങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ വരുത്താനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

TAGS :

Next Story