Quantcast

'ആര്‍ക്കും പ്രത്യേക പട്ടം ചാർത്തി കൊടുത്തിട്ടില്ല, നല്ല കരാറുകാര്‍ക്ക് ഇന്‍സെന്‍റീവ്, വീഴ്ച വരുത്തുന്നവര്‍ക്ക് പെനാല്‍റ്റി': മന്ത്രി റിയാസ്

''ആർക്കും ഒരിളവും നൽകില്ല. പ്രവർത്തികളിൽ വീഴ്ച വരുത്തുന്നവർക്കെതിരെയും സമയബന്ധിതമായി കാര്യങ്ങൾ ചെയ്യാത്തവർക്കെതിരെയും കർശന നടപടി സ്വീകരിക്കും''

MediaOne Logo

Web Desk

  • Updated:

    2021-12-24 16:43:21.0

Published:

24 Dec 2021 11:48 AM GMT

ആര്‍ക്കും പ്രത്യേക പട്ടം ചാർത്തി കൊടുത്തിട്ടില്ല, നല്ല കരാറുകാര്‍ക്ക് ഇന്‍സെന്‍റീവ്, വീഴ്ച വരുത്തുന്നവര്‍ക്ക് പെനാല്‍റ്റി: മന്ത്രി റിയാസ്
X

ശംഖുമുഖം റോഡ് പുനഃനിർമാണം ഇഴയുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. നിര്‍മാണ പ്രവര്‍ത്തികള്‍ ഇനിയും വൈകിയാൽ നടപടി എടുക്കേണ്ടി വരുമെന്ന് കരാറുകാരായ ഊരാളുങ്കലിന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ശംഖുമുഖം സന്ദർശിക്കവേയായിരുന്നു റിയാസിന്‍റെ പ്രതികരണം.

ആർക്കും പ്രത്യേകം പട്ടം ചാർത്തി കൊടുത്തിട്ടില്ലെന്നും സമയബന്ധിതമായി നിര്‍‌മാണ പ്രവർത്തനങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ പിഴ ചുമത്തുമെന്നും റിയാസ് വ്യക്തമാക്കി.


കഴിഞ്ഞ യോഗത്തിന് ശേഷം നിർമാണത്തിൽ പുരോഗതിയുണ്ടെന്നും പണി പൂർത്തിയാവാത്തത് പ്രകൃതിക്ഷോഭങ്ങൾ കൊണ്ട് കൂടിയാണെന്നും റിയാസ് വിശദീകരിച്ചു. അടിയന്തരമായി കാര്യങ്ങള്‍ പരിഹരിക്കുമെന്നും ടൈംലൈൻ വെച്ചാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

റോഡ് നിർമാണം മാർച്ചോടെ പൂർത്തിയാക്കാമെന്നാണ് കരുതുന്നത്. വിശകലന യോഗത്തിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ആർക്കും ഒരിളവും നൽകില്ല. പ്രവര്‍ത്തികളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെയും സമയബന്ധിതമായി കാര്യങ്ങള്‍ ചെയ്യാത്തവര്‍ക്കെതിരെയും കർശന നടപടി സ്വീകരിക്കും. റിയാസ് പറഞ്ഞു.

യഥാസമയം കരാറുകള്‍ പൂർത്തീകരിക്കുന്നവർക്ക് ബോണസ് നൽകാൻ ആലോചിക്കുന്നുണ്ട്. പ്രവൃത്തി ഏറ്റെടുത്ത് നടത്താതെ പോകുന്നവർക്ക് പിഴ നൽകാനും മന്ത്രിസഭാതലത്തില്‍ ആലോചന നടക്കുന്നുണ്ട്. മണ്ണ് ലഭ്യമല്ലാത്ത ഒരവസ്ഥയുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അതിനും പരിഹാരം കണ്ടു. ഇനിയും നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടും. മന്ത്രി വ്യക്തമാക്കി.

TAGS :

Next Story