Quantcast

'സ്കൈ'യുടെ നവീകരിച്ച സെന്ററിന്റെയും ജെറിയാട്രിക്സ് ക്ലിനിക്കിന്റെയും ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

ശാരീരിക ആരോഗ്യം കാത്തുസൂക്ഷിക്കാൻ നാം കാണിക്കുന്ന കരുതലും ശ്രദ്ധയും മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ഉണ്ടാകണമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    26 May 2025 9:22 AM IST

സ്കൈയുടെ നവീകരിച്ച സെന്ററിന്റെയും ജെറിയാട്രിക്സ് ക്ലിനിക്കിന്റെയും ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു
X

കോഴിക്കോട്: പ്രമുഖ സൈക്കോസോഷ്യൽ ആൻഡ് റീഹാബിലിറ്റേഷൻ സർവീസസ് സെന്ററായ 'സ്കൈ'യുടെ നവീകരിച്ച സെന്ററിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു. മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്നും ശാരീരിക ആരോഗ്യം കാത്തുസൂക്ഷിക്കാൻ നാം കാണിക്കുന്ന കരുതലും ശ്രദ്ധയും മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ഉണ്ടാകണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

മേരിക്കുന്നിലെ സെന്റ് പോൾസ് മീഡിയ കോംപ്ലക്സിൽ പ്രവർത്തനമാരംഭിക്കുന്ന പുതിയ കേന്ദ്രത്തിൽ പുതിയ വയോജന ക്ലിനിക്കിന്റെ (ജെറിയാട്രിക്സ് ക്ലിനിക്ക്) ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. എല്ലാ ചൊവ്വാഴ്ചകളിലും ആയിരിക്കും ജെറിയാട്രിക്സ് ക്ലിനിക്കിന്റെ സേവനം ലഭ്യമാകുക. 60 വയസ്സിന് മുകളിലുള്ളവർക്ക് ആദ്യ കൺസൾട്ടേഷൻ സൗജന്യമായിരിക്കും.

മാനസികാരോഗ്യത്തെക്കുറിച്ച് ആളുകൾക്കിടയിൽ തുറന്ന സംസാരങ്ങൾ ഉണ്ടാവണമെന്നും ആവശ്യമുണ്ടെങ്കിൽ സഹായം തേടാൻ മടിക്കരുതെന്നും സ്കൈയുടെ മാനേജിങ് ഡയറക്ടറായ നിമ്മി മൈക്കൽ പറഞ്ഞു. നിമ്മി മൈക്കൽ മാനേജിങ് ഡയറക്ടർ, ഹാദിയ സി ടി, മാനേജിംഗ് പാർട്ണർ, സ്കൈ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ സംസാരിച്ചു.

TAGS :

Next Story