'വികസനം ജനങ്ങളിൽ എത്തിക്കാൻ സോഷ്യൽ മീഡിയ ഇനിയും ഉപയോഗിക്കും'; റീല്‍സ് പോസ്റ്റ് ചെയ്യുന്നത് തുടരുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
'ദേശീയപാതയ്ക്ക് വേണ്ടി സംസ്ഥാനം ചെലവഴിച്ച തുക തേച്ചു മാറ്റി കളഞ്ഞാൽ പോകില്ല'

തിരുവനന്തപുരം: റീല്‍സ് പരിഹാരങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. റീല്‍സ് പോസ്റ്റ് ചെയ്യുന്നത് തുടരുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
വികസനം ജനങ്ങളിൽ എത്തിക്കാൻ സോഷ്യൽ മീഡിയയെ ഇനിയും ഉപയോഗിക്കും. ഇക്കാര്യങ്ങൾ തുടരണമെന്ന് പാർട്ടി തന്നെ പറഞ്ഞിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തുന്നത് നിങ്ങൾക്ക് തലവേദനയാണെന്ന് അറിയാം. എത്ര പരിഹസിച്ചാലും അടുത്ത ഒരു വർഷം റീൽസ് ഇടൽ തുടരും. ദേശീയപാതയ്ക്ക് വേണ്ടി സംസ്ഥാനം ചെലവഴിച്ച തുക തേച്ചു മാറ്റി കളഞ്ഞാൽ പോകില്ലെന്ന് റിയാസ് ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു. ദേശീയപാത വികസനം നടപ്പാക്കിയത് എൽഡിഎഫിന്റെ ഇച്ഛാശക്തിയാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Next Story
Adjust Story Font
16

