Quantcast

സർവകലാശാല വിസി നിയമനം; കാര്യങ്ങൾ പോകുന്നത് ഗവർണറുമായുള്ള തുറന്ന സംഘട്ടനത്തിലേക്കെന്ന് മന്ത്രി ആര്‍.ബിന്ദു

ഗവർണറുടെ ഇടപെടൽ ഹൈക്കോടതി വിധിയോടുള്ള വെല്ലുവിളിയാണ്

MediaOne Logo

Web Desk

  • Updated:

    2024-11-28 08:04:46.0

Published:

28 Nov 2024 8:25 AM IST

R Bindu
X

തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് മന്ത്രി ആർ.ബിന്ദു. സാങ്കേതിക സർവകലാശാലയിലെ വി.സി നിയമനത്തിനേതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി മീഡിയവണിനോട് പറഞ്ഞു. മന്ത്രിയുടെ മീഡിയവൺ പ്രതികരണത്തിൽ മറുപടി ഇല്ലെന്നായിരുന്നു ഗവർണറുടെ നിലപാട്.

ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറും ഇതാദ്യമായല്ല കൊമ്പുകോർക്കുന്നത്. എന്നാൽ ഇക്കുറി പോര് അല്പം കടുത്ത മട്ടാണ്. ഗവർണർ സർക്കാർ തർക്കം തുറന്ന സംഘട്ടനത്തിലേക്ക് നീങ്ങുന്നു എന്നാണ് ബിന്ദു പറഞ്ഞത്. സർക്കാർ പാനൽ വെട്ടി വിസിയെ നിയമിച്ച നടപടി ഹൈക്കോടതി വിധിയുടെയും സർവകലാശാല നിയമത്തിന്‍റെയും ലംഘനമാണ്. ഗവർണർക്കെതിരായ കോടതിവിധികൾ അടക്കം ഉൾപ്പെടുത്തി ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.

അധികാര പരിധിയിൽ നിന്നാണ് തീരുമാനങ്ങൾ എടുത്തതെന്ന് പറഞ്ഞ ഗവർണർ മന്ത്രിയോട് തർക്കിക്കാൻ ഇല്ല എന്നും വ്യക്തമാക്കി. എതിരഭിപ്രായം ഉണ്ടെങ്കിൽ സർക്കാർ കോടതിയെ സമീപിച്ചോട്ടെ എന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. നിയമ നടപടിയുമായി മുന്നോട്ടു പോകുന്നതിനൊപ്പം രാഷ്ട്രീയ പ്രതിരോധം കൂടി തീർക്കാനാണ് സർക്കാരും സിപിഎമ്മും തീരുമാനിച്ചിരിക്കുന്നത്.


TAGS :

Next Story