Quantcast

'കല്ലിടൽ നിർത്തിയെന്ന് ഉത്തരവിന് അർഥമില്ല, തർക്കമില്ലാത്ത സ്ഥലങ്ങളിൽ കല്ലിടാം': മന്ത്രി കെ.രാജൻ

ഭൂമി ഏറ്റെടുക്കാനല്ല സാമൂഹികാഘാത പഠനം നടത്തുന്നതെന്നും ഭൂമിയേറ്റെടുക്കുമ്പോൾ ആളുകൾക്ക് എത്രമാത്രം ബാധിക്കുമെന്ന് കണ്ടെത്താനാണ് പഠനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2022-05-17 09:50:32.0

Published:

16 May 2022 1:22 PM GMT

കല്ലിടൽ നിർത്തിയെന്ന് ഉത്തരവിന് അർഥമില്ല, തർക്കമില്ലാത്ത സ്ഥലങ്ങളിൽ കല്ലിടാം: മന്ത്രി കെ.രാജൻ
X

തിരുവനന്തപുരം: കെ റെയിൽ കല്ലിടൽ നിർത്തിയെന്ന് പുതിയ ഉത്തരവിന് അർഥമില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ. തർക്കമില്ലാത്ത സ്ഥലങ്ങളിൽ കല്ലിടുന്നതിന് തടസമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിരടയാളത്തിനാണ് ഇതുവരെയും കല്ലിട്ടതെന്നും മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കാനല്ല സാമൂഹികാഘാത പഠനം നടത്തുന്നതെന്നും ഭൂമിയേറ്റെടുക്കുമ്പോൾ ആളുകൾക്ക് എത്രമാത്രം ബാധിക്കുമെന്ന് കണ്ടെത്താനാണ് പഠനം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കെ-റെയിൽ കല്ലിടൽ നിർത്തി. റവന്യൂ വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. സാമൂഹികാഘാത സർവേ ഇനി ജിപിഎസ് മുഖേന നടത്തും. കല്ലിടലിനെതിരെ സംസ്ഥാനത്തുടനീളം നടക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാതലത്തിലാണ് തീരുമാനം.

കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. ഉടമയുടെ അനുമതിയോടെ, കെട്ടിടങ്ങൾ, മതിലുകൾ എന്നിവിടങ്ങളിൽ മാർക്ക് ചെയ്യാമെന്ന് കേരള റെയിൽവെ ഡെവലപ്‌മെൻറ് കോർപ്പറേഷൻ നിർദ്ദേശം വച്ചെങ്കിലും ഉത്തരവിൽ പറയുന്നത് ജിയോ ടാഗിങ് മാത്രമെന്നാണ്.

കല്ലിടൽ സമയത്തുള്ള സംഘർഷങ്ങൾ മറികടക്കാൻ പോലീസിന്റെ സഹായം ലഭ്യമാകുന്നില്ലെന്നും ബദൽ മാർഗങ്ങൾ വേണമെന്നുമുള്ള ആവശ്യം കെ-റെയിൽ നേരത്തെ മുന്നോട്ടുവെച്ചിരുന്നു. അതേസമയം യുഡിഎഫും സമരസമിതിയും നടത്തിയ പ്രതിഷേധത്തിൻറെ ഒന്നാംഘട്ട വിജയമാണിതെന്നായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശൻറെ പ്രതികരണം. സർക്കാർ തെറ്റ് ചെയ്തെന്ന് സമ്മതിക്കുന്നു. പ്രതിഷേധക്കാർക്ക് എതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

TAGS :

Next Story