Quantcast

അമൃതാനന്ദമയിക്ക് സർക്കാരിന്റെ ആദരം; ആശ്ലേഷിച്ച് നെറുകയിൽ ചുംബിച്ച് മന്ത്രി സജി ചെറിയാൻ

അമൃതാനന്ദമയിയുടെ 72ാം ജന്മദിനാഘോഷ ചടങ്ങുകൾ ഇന്ന് കൊല്ലം അമൃതപുരിയിൽ നടക്കും

MediaOne Logo

Web Desk

  • Updated:

    2025-09-27 08:04:05.0

Published:

27 Sept 2025 9:57 AM IST

അമൃതാനന്ദമയിക്ക് സർക്കാരിന്റെ ആദരം; ആശ്ലേഷിച്ച് നെറുകയിൽ ചുംബിച്ച് മന്ത്രി സജി ചെറിയാൻ
X

Photo/MediaOne News

കൊല്ലം: ഐക്യരാഷ്ട്രസഭയിൽ അമൃതാനന്ദമയി സംസാരിച്ചതിന്റെ 25ാം വാർഷികത്തോട് അനുബന്ധിച്ചു സംസ്ഥാന സർക്കാരിന്റെ ആദരം കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ സമർപ്പിച്ചു. വെള്ളിയാഴ്ച അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ നടന്ന ചടങ്ങിലാണ് സർക്കാരിന്റെ വക ആദരം സജി ചെറിയാൻ സമർപ്പിച്ചത്. അമൃതാന്ദമയിയെ ചേർത്ത് പിടിച്ച് ആശ്ലേഷിച്ച് നെറുകയിൽ ചുംബിച്ച് ചിത്രങ്ങളെടുക്കാനായി മന്ത്രി പോസ് ചെയ്യുകയും ചെയ്തു.

അതേസമയം, അമൃതാനന്ദമയിയുടെ 72ാം ജന്മദിനാഘോഷ ചടങ്ങുകൾ ഇന്ന് കൊല്ലം അമൃതപുരിയിൽ നടക്കും. അമൃതവർഷം 72ന്റെ ഭാഗമായി സമൂഹ വിവാഹം നടത്തും. പിറന്നാൾ ആഘോഷങ്ങൾക്കായി വള്ളിക്കാവിലേക്ക് ലക്ഷങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ അടക്കമുള്ള പ്രമുഖർ പിറന്നാൾ ആശംസകളുമായി എത്തും. രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന ആഘോഷങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉണ്ടാകും.

TAGS :

Next Story