Quantcast

'അത് മോൻസണല്ല, ബൈജുവാണ് '; പ്രചരിക്കുന്ന ഫോട്ടോ മോർഫ് ചെയ്തതെന്ന് മന്ത്രി ശിവൻകുട്ടി

തെരഞ്ഞെടുപ്പ് കാലത്ത് നടൻ ബൈജു തന്റെ വീട്ടിലെത്തിയപ്പോൾ രണ്ടു പേരും ചേർന്ന് എടുത്ത ഫോട്ടോയാണ് മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    29 Sept 2021 10:07 PM IST

അത് മോൻസണല്ല, ബൈജുവാണ് ; പ്രചരിക്കുന്ന ഫോട്ടോ മോർഫ് ചെയ്തതെന്ന് മന്ത്രി ശിവൻകുട്ടി
X

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൺ മാവുങ്കലിനൊപ്പം നിൽക്കുന്ന തന്റെ ഫോട്ടോ മോർഫ് ചെയ്തതാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രി കാര്യം വ്യക്തമാക്കിയത്. ചില നിക്ഷിപ്ത താൽപര്യക്കാർ പ്രചരിപ്പിക്കുന്ന ചിത്രമാണതെന്നും തെരഞ്ഞെടുപ്പ് കാലത്ത് നടൻ ബൈജു തന്റെ വീട്ടിലെത്തിയപ്പോൾ രണ്ടു പേരും ചേർന്ന് എടുത്ത ഫോട്ടോയാണ് മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതി മോൻസൻ മാവുങ്കലിനൊപ്പം എന്ന രീതിയിൽ എന്നെയും ചേർത്ത് ഒരു ഫോട്ടോ നിക്ഷിപ്ത താൽപര്യക്കാർ പ്രചരിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് നടൻ ബൈജു വീട്ടിൽ എത്തിയപ്പോൾ ഞങ്ങൾ രണ്ടുപേരുമുള്ള ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ മോർഫ് ചെയ്ത് മോൻസൻ മാവുങ്കലിനൊപ്പം നിൽക്കുന്നു എന്ന തരത്തിലാണ് പ്രചരിപ്പിക്കുന്നത്.

ഷീബ രാമചന്ദ്രൻ എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നും കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലും ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ഞാൻ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

വെറുതെ ഒരു പോസ്റ്റ് ഉണ്ടായതല്ല എന്ന് ഉറപ്പാണ്. പോസ്റ്റിന് പിന്നിൽ ചില രാഷ്ട്രീയ താൽപര്യങ്ങൾ ഉണ്ട് എന്ന് ഞാൻ സംശയിക്കുന്നു.

TAGS :

Next Story