Quantcast

'സേനക്ക് നാണക്കേടുണ്ടാക്കുന്ന ചില പൊലീസുകാരുണ്ട്, അവരെ മുഖം നോക്കാതെ കൈകാര്യം ചെയ്യും'; മന്ത്രി വി.ശിവൻ കുട്ടി

പൊലീസ് മർദനം ഇടതുപക്ഷ നയമല്ലെന്നും ശിവൻകുട്ടി പറഞ്ഞു

MediaOne Logo

Web Desk

  • Published:

    8 Sept 2025 1:08 PM IST

സേനക്ക് നാണക്കേടുണ്ടാക്കുന്ന ചില പൊലീസുകാരുണ്ട്, അവരെ മുഖം നോക്കാതെ കൈകാര്യം ചെയ്യും; മന്ത്രി വി.ശിവൻ കുട്ടി
X

തിരുവനന്തപുരം: പൊലീസ് മർദനത്തിൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന ചില പൊലീസുകാരുണ്ട്. അവരെയെല്ലാം സർക്കാർ കൈകാര്യം ചെയ്യാൻ പോകുകയാണ്.പൊലീസ് മർദനം ഇടതുപക്ഷ നയമല്ലെന്നും ശിവൻകുട്ടി പറഞ്ഞു. സമൂഹത്തിനും സര്‍ക്കാറിനും ദോഷപ്പേരുണ്ടാക്കുന്ന ഉദ്യോഗസ്ഥരുണ്ട്. സേനയില്‍ തന്നെ നിലനിര്‍ത്താന്‍ കൊള്ളാത്ത ഉദ്യോഗസ്ഥരുമുണ്ട്.ഇവരെയെല്ലാം കൈകാര്യം ചെയ്യും.സര്‍ക്കാറിനെ മോശപ്പെടുത്താന്‍ വേണ്ടിയാണ് പൊലീസുകാര്‍ മര്‍ദനം നടത്തിയതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പൊലീസ് സ്റ്റേഷനുകളിലെ അതിക്രമങ്ങൾ സംബന്ധിച്ച ക്രൂര ദൃശ്യങ്ങൾ പുറത്തുവന്നിട്ടും മൗനംപാലിച്ച് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍.
വിവിധ ജില്ലകളിൽ നിന്നും പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നിട്ടും ഇതുവരെ കർശനമായ നടപടി ഒന്നും ഉണ്ടായിട്ടില്ല.

രണ്ടു പിണറായി സർക്കാരുകളുടെ കാലത്തും ഏറ്റവും അധികം പഴികേട്ടിട്ടുള്ള വകുപ്പാണ് ആഭ്യന്തര വകുപ്പ്..തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകൾ വരാനിരിക്കുന്നതിനിടയിൽ പൊലീസ് ക്രൂരതകളുമായി ബന്ധപ്പെട്ട ചർച്ചകളാണ് സജീവം. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ പൊലീസിന്റെ ക്രൂര മർദ്ദനത്തിന് പിന്നാലെ പല ജില്ലകളിൽ നിന്നും പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്നുണ്ട്.എന്നാൽ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മൗനത്തിലാണ്. മുഖ്യമന്ത്രി മൗനം വെടിണമെങ്കില്‍ ഒന്നുകിൽ പൊലീസുമായി ബന്ധപ്പെട്ട പരിപാടികളിൽ അദ്ദേഹം പങ്കെടുക്കണം,ഇല്ലെങ്കിൽ വാർത്താ സമ്മേളനം വിളിക്കണം.ക്രൂരമർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഇതുവരെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും ഉണ്ടായിട്ടില്ല.എന്നാൽ നടപടി ഉറപ്പുനൽകുകയാണ് മന്ത്രി വി.ശിവൻകുട്ടി.


TAGS :

Next Story