അന്തിമ കണക്ക് പുറത്ത് വിടാത്തതിൽ ദുരൂഹത, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മുന്നിലുള്ള തടസം വ്യക്തമാക്കണം; വി. ശിവൻകുട്ടി
കുംഭമേള വൈറൽതാരത്തിൻ്റെ വിവാഹം സംബന്ധിച്ച രേഖകൾ വ്യാജമാണെങ്കിൽ അന്വേഷണം നടക്കട്ടെയെന്നും ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നിതിൻ രാജന്റെ കുടുംബത്തോടൊപ്പമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. കോളജിൽ ചേർന്നത് മുതൽ ജാതി പറഞ്ഞ് ആക്ഷേപിച്ചു. ഹോസ്റ്റൽ മുറി പോലും നിഷേധിക്കപ്പെട്ടു. അന്വേഷണത്തിന് ഏഴ് അംഗ ടീമിനെ നിയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നിതിൻ രാജിന്റെ കുടുംബത്തെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റാരോപിതരായ സംഗീതയേയും റാമിനേയും പോലുള്ളവർ അധ്യാപക സമൂഹത്തിന് തന്നെ അപമാനം. ഇൻ്റേണൽ മാർക്ക് അധ്യാപകർ നൽകുന്ന ദാനം അല്ല. ഇൻ്റേണൽ മാർക്കിന് കൃത്യമായ മാനദണ്ഡം ഉണ്ടാക്കണം. ആ കോളജിലെ ഒരു അധ്യാപകനും, ഒരു വിദ്യാർഥിയും ഇന്നലെ നിതിൻ്റെ വീട്ടിൽ വന്നില്ല. സങ്കടപ്പെടുത്തുന്ന കാര്യമാണ് അത്. വിദ്യാർഥികളെ അധ്യാപകർ ഭീഷണിപ്പെടുത്തിയതാകാം. കുടുംബത്തിന് വീട് നൽകുന്നത് അടക്കം സർക്കാർ ആലോചിക്കും. മുഖ്യമന്ത്രിയുമായി നേരിട്ട് കണ്ട് തീരുമാനമെടുക്കും. രാഷ്ട്രീയ ഭേദമന്യേ വിഷയത്തെ സമീപിക്കണം. ജാതി വെറിയുള്ള അധ്യാപകർ കേരളത്തിന് തന്നെ അപമാനം. ഇൻ്റേണൽ മാർക്ക് ഒരു വ്യക്തി കൊടുക്കുന്ന രീതി മാറ്റണം. ഒരു സമിതിക്ക് അതിനുള്ള അംഗീകാരം കൊടുക്കണമെന്നും ശിവൻകുട്ടി പറഞ്ഞു.
കുംഭമേള വൈറൽതാരത്തിൻ്റെ പ്രായം സംബന്ധിച്ച വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. രേഖകൾ വ്യാജമാണെങ്കിൽ അന്വേഷണം നടക്കട്ടെയെന്നും സംഘപരിവാർ ആണ് ഇതിനു പിന്നിലെന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ ശിവൻകുട്ടി. ഓരോ ദിവസവും പത്തോ, പതിനഞ്ചോ കല്യാണത്തിൽ പങ്കെടുക്കാറുണ്ട്. ഇത് കൗതുകമുള്ള കല്യാണമായിരുന്നുവെന്നും ശിവൻകുട്ടി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ കണക്ക് പുറത്ത് വിടാത്തതിൽ ദുരൂഹതയുണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കണക്ക് പുറത്തുവിടാൻ കമ്മീഷന്റെ മുന്നിലുള്ള തടസം വ്യക്തമാക്കണം. ദുരൂഹത സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ലെന്നും വി.ശിവൻകുട്ടി പറഞ്ഞു.
നേമത്ത് 5000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 55,585 വോട്ട് എൽഡിഎഫ് നേടും എന്നാണ് കരുതുന്നത്. 29,499 വോട്ട് യുഡിഎഫ് നേടിയെക്കും. 52982 വോട്ട് ബിജെപി നേടും. ഇതാണ് ഇടതുപക്ഷത്തിന്റെ നിലവിലെ കണക്ക് കൂട്ടലെന്ന് പറഞ്ഞ അദ്ദേഹം യുഡിഎഫിനെ പരിഹസിച്ചു. തങ്ങൾ റിസൾട്ട് വന്നതിനുശേഷമേ മന്ത്രിമാരെ തീരുമാനിക്കുകയുള്ളൂ. ഇവിടെ ചിലർ മന്ത്രിസഭ വരെ രൂപീകരിച്ചു. മന്ത്രി മന്ദിരങ്ങളുടെ വീതംവെപ്പ് വരെ നടന്നു. കഴിഞ്ഞതവണയും യുഡിഎഫ് തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പേ മന്ത്രിമാരെ തീരുമാനിച്ചിരുന്നുവെന്നും ശിവൻകുട്ടി.
Adjust Story Font
16

