Quantcast

എം.കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുവെന്ന് മന്ത്രി വീണാ ജോർജ്

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് എം.കെ മുനീർ

MediaOne Logo

Web Desk

  • Updated:

    2025-09-11 17:04:28.0

Published:

11 Sept 2025 10:00 PM IST

എം.കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നുവെന്ന് മന്ത്രി വീണാ ജോർജ്
X

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം.കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ അദ്ദേഹം സ്റ്റേബിൾ ആണ്. അദ്ദേഹത്തെ ചികിൽസിക്കുന്ന ഡോക്ടർ വേണുവുമായി ഫോണിൽ ഇന്ന് സംസാരിച്ചിരുന്നു. അദ്ദേഹം വേഗം രോഗം ഭേദമായി ഡിസ്ചാർജ് ആകട്ടെ എന്ന് ആശംസിക്കുന്നുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

രക്തത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതിന് പിന്നാലെ ഹൃദയാഘാതം കൂടി ഉണ്ടായതോടെയാണ് മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കൊടുവള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെ ആയിരുന്നു മുനീറിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.

പോസ്റ്റിന്റെ പൂർണരൂപം:

ബഹു എംഎൽഎ, മുൻ മന്ത്രി ശ്രീ എം.കെ മുനീറിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്നത്‌ ആശ്വാസകരം ആണ്‌. നിലവിൽ അദ്ദേഹം സ്റ്റേബിൾ ആണ്. അദ്ദേഹത്തെ ചികിൽസിക്കുന്ന ബഹു.ഡോക്ടർ വേണുവുമായി ഫോണിൽ ഇന്ന് സംസാരിച്ചിരുന്നു. അദ്ദേഹം വേഗം രോഗം ഭേദമായി ഡിസ്ചാർജ് ആകട്ടെ എന്ന് ആശംസിക്കുന്നു.

TAGS :

Next Story