Quantcast

ആശമാരുടെ ഭാവിയെന്ത്? മന്ത്രിതല തുടർ ചർച്ചകളിൽ അവ്യക്തത തുടരുന്നു

ഒറ്റയ്ക്ക് ചർച്ചയ്ക്ക് വിളിക്കണമെന്ന് സമരസമിതി സര്‍ക്കാറിനോട്

MediaOne Logo

Web Desk

  • Updated:

    2025-04-04 02:17:55.0

Published:

4 April 2025 6:38 AM IST

asha workers protest,veenageorge,ആശാസമരം
X

തിരുവനന്തപുരം: സംയുക്ത ചർച്ചയ്ക്ക് ഇല്ലെന്ന് സമരസമിതി നിലപാട് എടുക്കുമ്പോഴും ആശാ സമരത്തിൽ മന്ത്രിതല തുടർ ചർച്ച എപ്പോഴെന്നതിൽ അവ്യക്തത തുടരുന്നു. തുടർ ചർച്ച ഉണ്ടാകുമോ എന്നതിൽ മന്ത്രി വീണാ ജോർജ് ഉറപ്പു പറഞ്ഞിട്ടില്ല.കമ്മീഷനെ നിയമിക്കാമെന്ന് സർക്കാർ അറിയിച്ചെങ്കിലും, കൂടിയാലോചിച്ചു മറുപടി പറയാമെന്നായിരുന്നു ചർച്ചയിൽ കേരള ആശാ ഹെൽത്ത് വർക്ക് അസോസിയേഷന്‍റെ പ്രതികരണം.

അതിനിടെ ആശമാരുടെ നിരാഹാര സമരം ഇന്ന് 16ാം ദിവസത്തിലേക്ക് കടന്നു.രാപകൽ സമരം 54ാം ദിവസവും തുടരുകയാണ്. കമ്മീഷനെ നിയമിക്കണം എന്നത് മറ്റു ട്രേഡ് യൂണിയനുകളുടെ ആവശ്യമായിരുന്നു. അത് അംഗീകരിക്കപ്പെട്ടു. ഇനിയുള്ള ചർച്ചകളിൽ അവരെ ഉൾപ്പെടുത്തുന്നതിൽ പ്രസക്തിയില്ല. തങ്ങളെ ഒറ്റയ്ക്ക് ചർച്ചയ്ക്ക് വിളിക്കണമെന്നാണ് ഇന്നലെ സമരസമിതി സർക്കാരിനെ അറിയിച്ചിട്ടുള്ളത്.ഇക്കാര്യത്തിൽ സർക്കാർ ഇതേവരെ തീരുമാനം അറിയിച്ചിട്ടില്ല. തുടർ ചർച്ചയുടെ സാധ്യതകളെപ്പറ്റി മന്ത്രി ഇന്നലെയും പ്രതികരിച്ചിരുന്നില്ല.

ഇന്നും നാളെയും മന്ത്രി തിരുവനന്തപുരത്ത് തന്നെയുണ്ട്. ഒറ്റയ്ക്കുള്ള ചർച്ച എന്ന സമരസമിതിയുടെ ആവശ്യം സർക്കാർ അംഗീകരിച്ചാൽ മാത്രമേ തുടർ ചർച്ച നടക്കൂ. അതിനിടെ സമരം അനിശ്ചിതമായി നീണ്ടു പോകുന്നതിൽ സമരപ്പന്തലിനുള്ളിൽ തന്നെ അതൃപ്തി ഉയരുന്നുണ്ട്.


TAGS :

Next Story