വിസി നിയമനത്തിൽ സമവായം വേണമെന്ന് ഗവർണറോട് മന്ത്രിമാർ ആവശ്യപ്പെട്ടു
സാങ്കേതിക സർവ്വകലാശാലയിൽ പുതിയ നീക്കവുമായി വിസി ശിവപ്രസാദ്. പ്രൈവറ്റ് സെക്രട്ടറി ഗോപിനാണ് അധിക ചുമതല നൽകിയത്. സിൻഡിക്കേറ്റ് -വിസി പോര് മൂലം മാസങ്ങളായി സർവ്വകലാശാലയിൽ രജിസ്ട്രാർ ഉണ്ടായിരുന്നില്ല

തിരുവനന്തപുരം: വിസി നിയമനത്തിൽ സമവായം വേണമെന്ന് ഗവർണറോട് ആവശ്യപ്പെട്ട് മന്ത്രിമാർ. തീരുമാനങ്ങൾ ഏകപക്ഷീയമാകരുത്. കേരള യൂണിവേഴ്സിറ്റിയിലെ പ്രശ്നങ്ങൾക്കും പരിഹാരം കാണണം എന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് മന്ത്രിമാരായ ആർ.ബിന്ദു, പി.രാജീവ് എന്നിവർ ഗവർണറെ കണ്ടത്. താൽക്കാലിക വിസി നിയമനം സുപ്രിംകോടതി ഉത്തരവ് പ്രകാരമാണെന്ന് ഗവർണർ മറുടപടി നൽകി.
മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മന്ത്രിമാർഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയത്. സമവായത്തിലൂടെ സ്ഥിരം വിസി നിയമനം നടത്തണമെന്നായിരുന്നു സുപ്രിംകോടതി നിർദേശം. സ്ഥിരം വിസിമാരെ നിയമിക്കുന്നത് ഉയർന്ന അക്കാദമിക യോഗ്യത കൂടി കണക്കിലെടുത്ത് സർക്കാർ ലിസ്റ്റിൽ നിന്ന് വേണമെന്നാകും മന്ത്രിമാർ ഗവർണറോട് ആവശ്യപ്പെട്ടു.
സർവകലാശാലകളിലെ പ്രതിസന്ധികളെ കുറിച്ച് ചർച്ച ചെയ്യാൻ കഴിഞ്ഞ തവണ മുഖ്യമന്ത്രി നേരിട്ട് എത്തി ചർച്ച നടത്തിയിട്ടും ഗവർണർ വഴങ്ങാത്തതുകൊണ്ട് ഒരു സമവായത്തിലെത്താൻ സാധിക്കുമെന്ന് പ്രതീക്ഷയില്ല. വിവിധ സർവകലാശാലകളിൽ നിരവധി പ്രതിസന്ധികളുണ്ട്. ഇത് പരിഹരിക്കണമെന്നും മന്ത്രിമാർ ഗവർണറോട് ആവശ്യപ്പെട്ടു. നിലവിൽ ടെക്‌നിക്കൽ ഡിജിറ്റൽ സർവകലാശാലകളിൽ സുപ്രിംകോടതി വിധിക്ക് ശേഷം താത്കാലിക വിസിമാരാണുള്ളത്. ഈ കാര്യത്തിൽ സുപ്രിംകോടതി വിധി ലംഘിച്ചാണ് ഗവർണർ നിലപാടുണ്ടാതെന്നും മന്ത്രിമാർ ഗവർണറെ അറിയിച്ചു.
അതേസമയം, സാങ്കേതിക സർവ്വകലാശാലയിൽ പുതിയ നീക്കവുമായി വിസി ശിവപ്രസാദ്. പ്രൈവറ്റ് സെക്രട്ടറി ഗോപിനാണ് അധിക ചുമതല നൽകിയത്. സിൻഡിക്കേറ്റ് -വിസി പോര് മൂലം മാസങ്ങളായി സർവ്വകലാശാലയിൽ രജിസ്ട്രാർ ഉണ്ടായിരുന്നില്ല.
Adjust Story Font
16

